Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചു; മൂന്ന് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പൂർ: രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ ശ്രീഗംഗാനഗർ ജില്ലയിലെ ദേശീയപാത 62-ലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സൂറത്‌ഗഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസിലുണ്ടായിരുന്ന കോണി സ്വദേശികളായ മഹേന്ദ്ര കൗറും ലക്ഷ്മി സത്നവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കായി മഹേന്ദ്ര കൗറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നാമത്തെ മരണം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer