പത്തനംതിട്ട: പത്തനംതിട്ടയിൽ കേരള കോൺഗ്രസ് (എം) ന് തിരിച്ചടി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനിൽ വലഞ്ചുഴി എന്നിവർ ഉൾപ്പെടെ നൂറോളം പ്രവർത്തകർ പാർട്ടി വിട്ടു.
പാർട്ടി വിട്ട നേതാക്കളും പ്രവർത്തകരും ഇന്ന് പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കും.
കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃത്വം പാർട്ടിക്കുള്ളിലെ ജനാധിപത്യ മര്യാദകൾ തകർത്തുവെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം. ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നിലപാടുകളും പാർട്ടി വിടാൻ കാരണമായതായി അവർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് നേരിട്ട തിരിച്ചടികൾ ജില്ലയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയെന്നും നേതാക്കൾ വ്യക്തമാക്കി.











