Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ AN-32 വിമാനം തകർന്നുവീണ് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ ഗതാഗതവിമാനം തകർന്നുവീണ് തീപിടിച്ചു. AN-32 വിഭാഗത്തിൽപ്പെട്ട ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടത്. ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വിമാനം തകർന്നുവീണതിന് പിന്നാലെ തീപിടിച്ചതായാണ് വിവരം. അപകടത്തിന്റെ കാരണം എന്താണെന്നതിലും ആളപായമുണ്ടായിട്ടുണ്ടോയെന്നതിലും ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

അപകടം സംഭവിച്ചതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും വ്യോമസേന അറിയിച്ചു. അതേസമയം, അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രണ്ടുമാസം മുൻപ് അസ്സമിൽ ഒരു Sukhoi Su-30MKI യുദ്ധവിമാനം തകർന്നുവീണ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഒരു സൈനിക വിമാനാപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer