പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ ബൈക്കിടിച്ച് വയോധികക്ക് ദാരുണാന്ത്യം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയിൽ 11 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കോടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയോധികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









