വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ ഉണ്ടായ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പുത്തുമല സ്വദേശിനിയായ ജെസ്സിയാണ് മരിച്ചത്. ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് മേപ്പാടി കള്ളാടിയിൽ വച്ച് കാട്ടാന ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-വന്യമൃഗ സംഘർഷം പതിവാകുകയാണെന്നും നാട്ടുകാരുടെ ജീവൻ സംരക്ഷിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടു.






