സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സവിശേഷ – ഭിന്നശേഷി കാര്‍ണിവല്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ Carnival of the Different’ എന്ന പേരില്‍ ഭിന്നശേഷി സര്‍ഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയില്‍ വേദിയൊരുക്കുകയാണ്.

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍, ഈ മേഖലയിലെ ദേശീയ-അന്തര്‍ ദേശീയ വീക്ഷണങ്ങള്‍, അസിസ്റ്റീവ് ടെക്‌നോളജി ഡെമോന്‍സ്‌ട്രേഷന്‍, കലാ-കായിക പരിപാടികള്‍, തൊഴില്‍മേള, നൈപുണ്യ വികസനശില്‍പശാല, ഇന്‍ക്ലൂസീവ് ചലച്ചിത്രോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്ര ഭിന്നശേഷി ഇടപെടലായാണ് 2026 ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സര്‍ഗ്ഗോത്സവം നടക്കുന്നത്.

ജനുവരി 19 ന് ഇന്‍ക്ലൂസീവ് ചലച്ചിത്രോത്സവം കൈരളി ശ്രീ തിയറ്ററില്‍ നടക്കും.
ടാഗോര്‍ തിയേറ്ററാണ് മുഖ്യവേദി. പരിപാടിയുടെ ഭാഗമായി മാധ്യമ അവാര്‍ഡ് നല്‍കും.
മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിങ്ങ്, മികച്ച ദൃശ്യമാധ്യമ ക്യാമറാമാന്‍, മികച്ച പ്രിന്റ് മീഡിയ റിപ്പോര്‍ട്ടിങ്ങ്, മികച്ച എഫ്.എം റേഡിയോ സ്റ്റോറി, ഡിജിറ്റല്‍/ ഓണ്‍ലൈന്‍ സ്റ്റോറി എന്നിവയ്ക്കാണ് അവാര്‍ഡ്. സവിശേഷ കാര്‍ണിവലുമായി ബന്ധപ്പെട്ട്
പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത സൃഷ്ടികളാണ് പരിഗണിക്കുന്നത്.


ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകര്‍ ബയോഡാറ്റയോടൊപ്പം പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ടുകള്‍ /ഉള്ളടക്കം savisheshacarnival@gmail.com എന്ന ഇ-മെയിലിലേക്ക് 2026 ജനുവരി 21 നു 12 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9961229701 ഈ നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ

Read More »
Advertisement