സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഭാഷാ പ്രയോഗത്തിന് പുതിയ ഓളങ്ങൾ സൃഷ്ടിച്ച് അറബി ഭാഷാ അധ്യാപക സംഗമം ശ്രദ്ധേയമായി

മലപ്പുറം: അറബി ഭാഷ പ്രയോഗത്തിന് പുതു ദിശ പകർന്നും പുതിയ ഓളങ്ങൾ സൃഷ്ടിച്ചും താനൂർ ഉപജില്ല അറബി അധ്യാപക കോംപ്ലക്സ് സംഗമം ശ്രദ്ധേയമായി. അധ്യാപക സംഗമം താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി.ശ്രീജ ഉദ്ഘാടനം ചെയ്തു.സി.എൻ മുജീബ് റഹ്മാൻ അധ്യക്ഷനായി. അറബി ഭാഷാ പ്രയോഗത്തിന്റെ നവോത്ഥാന വഴികൾ എന്ന വിഷയാവതരണത്തിലൂടെ അറബി ഭാഷ ഇൻഫ്ലുവൻസറും അറബിക്ക് അക്കാദമിക് സി.ഇ.ഒയുമായ സഈദ് അരീക്കോട് നടത്തിയപഠന ക്ലാസ്സ് ഭാഷാധ്യാപകർക്ക് നവ്യാനുഭവം സൃഷ്ടിച്ചു.

മലപ്പുറം ഐ എം ഇ ഷൗക്കത്തലി വി മുഖ്യപ്രഭാഷണം നടത്തി.സംഗമത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച അറബി സാഹിത്യ മൽസരത്തിൽകവിതാപാരായണം,അറബി ഗാനം, പ്രസംഗം, പ്രബന്ധം, കവിതാ രചന, സംവാദം, റിപ്പോർട്ടിംഗ്തുടങ്ങിയ ഇനങ്ങളിലായി ധാരാളം അധ്യാപകർ പങ്കെടുത്തു.അധ്യാപക സാഹിത്യ മൽസര വിജയികൾ ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കും.

അധ്യാപക സംഗമത്തിലെവിവിധ സെഷനുകളിലായി എം.എ റഫീഖ്, റസാഖ് തെക്കയിൽ, പി. സഫീർ,സി.എൻ. യാസിർ പകര, അബ്ദു നാസർ ചെറുമുക്ക്, സി.പി.ഷറഫുദ്ദീൻ, അനസ് ബാബു, നുഹ് മാൻ ഷിബിലി, ഫസൽ തങ്ങൾ, വി.ടി. ലത്തീഫ്, അൻസാർ കളിയാട്ടുമുക്ക് , റഷീദലി, സഫ് വാൻ, പി.അബ്ദുസ്സലാം, സി.എം. അസ്മ, പി. ജസീറ, അസ്മാബി, സൗദ കെ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »
Advertisement