Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ലോറി ഉപയോഗിച്ച് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടിൽ റാസിഖ് (29) ആണ് അറസ്റ്റിലായത്.

തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ. രാജേഷ്, സി.പി.ഒ ടോണി വർഗീസ് എന്നിവരാണ് സംഭവത്തിൽ ആക്രമണത്തിനിരയായത്. ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണൽ കടത്ത് തടയുന്നതിനായി യൂണിഫോമിൽ പട്രോളിങ് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് സംഭവം നടന്നത്.

കൂട്ടായി ഭാഗത്തുനിന്ന് അനധികൃതമായി മണൽ കയറ്റി വന്ന ലോറിയെ പാരിസ് പ്രദേശത്ത് വെച്ച് പൊലീസ് സംഘം തടഞ്ഞപ്പോൾ, ലോറി പൊലീസ് ഉദ്യോഗസ്ഥരെ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ വാഹനം ഓടിച്ച പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

തുടർന്ന് പിന്തുടർന്ന പൊലീസ് സംഘത്തിന് നേരെ ലോറിയുടെ പിന്നിൽ ഭാഗം ഉപയോഗിച്ച് മണൽ റോഡിലേക്ക് തള്ളിയിട്ട് അപകടം സൃഷ്ടിക്കാനും പ്രതി ശ്രമിച്ചതായി കേസ് രേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer