Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ചങ്ങനാശ്ശേരിയില്‍ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണം  പുരോഗമിക്കുന്നു

കോട്ടയം : ചങ്ങനാശേരിയിൽ അത്യാധുനികരീതിയിൽ നവീകരിക്കുന്ന  കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ തന്നെ മികച്ച  കെഎസ്ആർടിസി ബസ് സ്റ്റാൻഡാണ് ചങ്ങനാശ്ശേരിയിൽ നിർമാണം പൂർത്തീകരിച്ചുവരുന്നത്. സ്ഥലം എം എൽ എയുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള ഏഴു കോടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. വിവിധ വർഷത്തെ എംഎൽഎ ഫണ്ടുകൾ സംയോജിപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയെടുത്താണു നിർമാണം സാധ്യമാക്കിയതെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.  തൊള്ളയിരത്തിയഞ്ചു ചതുരശ്ര മീറ്ററിൽ രണ്ടുനിലകളിലായി വൃത്താകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. ബസ്സ്റ്റാൻഡിൽ […]
Read more

പത്തു വർഷം മുൻപ് ആരംഭിച്ച എരുമേലി കുടിവെള്ള പദ്ധതി പാതിവഴിയിൽ

കോട്ടയം : എരുമേലിയിൽ പത്തു വർഷം മുൻപ് ആരംഭിച്ച  കുടിവെള്ള പദ്ധതി പാതിവഴിയിൽ, നൂറു കണക്കിനു കുടുംബങ്ങൾ വെള്ളം ലഭിക്കാതെ പ്രതിസന്ധിയിൽ ആയി. എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് മണിപ്പുഴ, പ്രപ്പോസ്, മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി, വാർഡുകളിൽ ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല.  ഇവിടുള്ള വീടുകളിൽ പൈപ്പ് ലൈനും വാട്ടർ മീറ്ററും ടാപ്പും സ്ഥാപിച്ചിട്ട് വർഷങ്ങളായി. പാണപിലാവ്, പള്ളിക്കുന്ന്, കീരിത്തോട്, എരുത്വപ്പുഴ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വരൾച്ച […]
Read more

ചിറക്കൽ നേർച്ച: കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കം

തൃശ്ശൂർ : ചിറക്കലിൽ കാഞ്ഞിരമറ്റം ഫരീദ് ഔലിയയുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റത്തോടെ തുടക്കമായി. നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെ നേർച്ചപ്പെട്ടികൾ പുതുക്കി ചായം പൂശിയതോടെയാണ് ഉത്സവമുഹൂർത്തം ഗ്രാമമാകെ അറിയപ്പെട്ടത്. കൊടിയേറ്റത്തിന് പിന്നാലെ വരുന്ന ദിവസങ്ങളിൽ വീടുകളിലേക്ക് അറബാനാ മുട്ട്, ദഫ് മുട്ട്, മുട്ടും മൂളി സംഘങ്ങളുടെ വരവോടെ ആഘോഷാന്തരീക്ഷം ശക്തമാകും.ചീരക്കുഴിയിൽ നടന്ന കൊടിയേറ്റച്ചടങ്ങിനായി നാട്ടുകാർ ഒരുമിച്ച് 150 കിലോ നെയ്ച്ചോറാണ് ഒരുക്കിയത്. പന്തലിടൽ, പോത്തുകുറുമ ഒരുക്കൽ, നെയ്‌ച്ചോര്‍ വിതരണം എന്നിവയിൽ എല്ലാ വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു. ശർക്കരയും ജീരകവും […]
Read more

പഠനയാത്ര പോയ   ബസ്  അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

തൃശ്ശൂർ:  കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കൊടകര സഹൃദയ എംബിഎ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.  വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറിരിക്കുന്നത് .ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടം നടന്നത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.  ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് […]
Read more

ഷൊർണ്ണൂരിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള രണ്ട് തപാലാപ്പീസുകൾ ഓർമ്മയാവുന്നു

നൂറ്റാണ്ടുകളുടെ പഴക്കമുള്ള രണ്ട് തപാലാപ്പീസുകൾ ഓർമ്മയാകുമ്പോൾ ഷൊർണ്ണൂരിലെ പല തലമുറക്കും ഓർത്തെടുക്കാനുണ്ടാവും പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതിയ അനേകം കത്തുകളെ കുറിച്ച്. 100 വർഷങ്ങൾക്ക് മുൻപാണ് കുളപ്പുള്ളി മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനത്തിലെ തൊഴിലാളികൾക്ക് എളുപ്പത്തിൽ കത്തിടപാടുകൾ നടത്തുന്നതിനായി ഇൻ്റസ്ട്രിയുടെ സ്ഥലം പേസ്റ്റാഫീസ് നിർമ്മിക്കാനായി കൈമാറിയത് . അനുമതി ലഭിച്ചപ്പോൾ നടപടികൾ എളുപ്പത്തിലായി. കുളപ്പുള്ളി ഷെ ാർണ്ണൂർ പാതയിൽ കാടുമൂടി കിടക്കുന്ന സ്ഥലത്തിലാണ് ഒറ്റ മുറി കെട്ടിടം നിലനിൽക്കുന്നത്. കല്യാണ ഫോട്ട് ഷൂട്ട് മുതൽ നിരവധി ചിത്രങ്ങൾ ആളുകൾ മൊബൈലിലും, […]
Read more

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ജനുവരി 19ന്

തൃശ്ശൂർ : കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ആർ.എം. വർമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് ആശുപത്രി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. മാനേജിങ് ഡയറക്ടർ പി.കെ. വിജയകുമാർ ഐആർഎസ് (റിട്ട.) അധ്യക്ഷത വഹിക്കും. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയാകും. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ്.കെ […]
Read more

64-ാമത്‌ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എസ്‌ഐആർ ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും ആരംഭിച്ചു

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവം പ്രധാന വേദിയായ തേക്കിൻകാട് മൈതാനംൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും പ്രവർത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് സംവിധാനം ഒരുക്കിയത്. കലോത്സവ വേദിയിലെത്തുന്ന വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും തിരഞ്ഞെടുപ്പ് അവബോധം ഉയർത്തുകയും എസ്‌ഐആർ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. പുതിയ വോട്ടർമാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിലൂടെ ലഭ്യമാണ്. വിദ്യാർത്ഥികളും പൊതുജനങ്ങളും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. […]
Read more

രക്തരക്ഷസ് നാടകത്തിന് ജനത്തിരക്ക്; കുന്നംകുളത്ത് ആധുനിക അവതരണം ശ്രദ്ധേയം

തൃശ്ശൂർ : ഇന്ത്യൻ നാടകവേദിയിലെ കലാനിലയം കൃഷ്ണൻ നായർ 51 വർഷങ്ങൾക്ക് മുൻപ് അണിയിച്ചൊരുക്കിയ രക്തരക്ഷസ് നാടകത്തിന് കുന്നംകുളത്ത് വൻ ജനപങ്കാളിത്തം. സിനിമ കാണുന്ന അനുഭവം നൽകുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ സെറ്റുകളും ശക്തമായ ശബ്ദ–പ്രകാശ വിന്യാസവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. ചിന്തിപ്പിക്കുകയും പേടി ഉണർത്തുകയും ചെയ്യുന്ന അവതരണം കാണികളെ പിടിച്ചിരുത്തുകയാണ്.നാടകം ചെറുവത്തൂർ ഗ്രൗണ്ട് വേദിയിലാണ് അരങ്ങേറുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് […]
Read more

പാലക്കാട്- ഗുരുവായൂർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

പാലക്കാട്: പാലക്കാട്ടുനിന്ന് ആലത്തൂർ ശ്രീനാരായണ കോളേജ് വഴി ഗുരുവായൂരിലേക്ക് യാത്രാസൗകര്യം ഒരുക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനമായി കെ.ഡി. പ്രസേനൻ എംഎൽഎയും പി. പി. സുമോദ് എംഎൽഎയും ചേർന്ന് ബസിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാവിലെ 7.50ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് പുറപ്പെടുന്നത്. ആലത്തൂർ, ആലത്തൂർ ശ്രീനാരായണ കോളേജ്, തെന്നിലാപുരം, പുളിങ്കൂട്ടം, കണ്ണമ്പ്ര, വാണിയമ്പാറ, പട്ടിക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വഴിയാണ് ബസ് സഞ്ചരിക്കുക. രാവിലെ 11.10ന് ഗുരുവായൂർ […]
Read more

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; DYFI സ്കൂളിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനായ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. ക്രിമിനൽ നടപടിക്കൊപ്പം വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും, ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. അധ്യാപകൻ നേരത്തെ ജോലി ചെയ്ത രണ്ട് സ്കൂളുകളിലും സമാന രൂപത്തിലുള്ള പ്രവൃത്തി നടത്തിയതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥിനികൾ നൽകിയ പരാതി ചോർത്തി നൽകി അധ്യാപകനെ ഒളിവിൽ പോകാൻ ചിലർ സഹായിച്ചതായും ,ഇവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix