Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

പഞ്ചാബിൽ ശ്രേയസിന് പിന്തുണ; പുതിയ ടീമിലെ റോൾ വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ

മൊഹാലി: താരക്കൈമാറ്റത്തിലൂടെ പഞ്ചാബ് കിങ്സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരിശീലകൻ റിക്കി പോണ്ടിങ്ങിനും പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് ഹാർദിക്കിന്റെ പ്രതികരണം. അതേസമയം, ഹാർദിക്കിന് പകരം മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മുംബൈ ഇന്ത്യൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലെത്തിയതോടെ ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ താരത്തിന്റെ പുതിയ റോൾ എന്തായിരിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയിരുന്നത്. താരക്കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ആദ്യ പ്രതികരണത്തിൽ തന്നെ […]
Read more

പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി; രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വീണ്ടും ശസ്ത്രക്രിയ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ച രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പരാതി. ആമാശയത്തിൽനിന്ന് കുടലിലേക്ക് ഭക്ഷണം കടന്നുപോകുന്ന ഭാഗത്തെ പൈലോറസ് പേശിയിലെ തടിപ്പ് നീക്കം ചെയ്യുന്നതിൽ അശ്രദ്ധയുണ്ടായെന്നാണ് ആരോപണം. ആദ്യ ശസ്ത്രക്രിയ പൂർണമാകാത്തതിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ നടത്തേണ്ടിവന്നു. കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ഒക്ടോബർ പത്തിനാണ് പാൽ കുടിച്ച ഉടൻ തുടർച്ചയായി ഛർദിക്കുന്നതിനെ […]
Read more

KSEB സഹകരണസംഘം തെരഞ്ഞെടുപ്പ്; സിപിഐയുടെ ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ജീവനക്കാരുടെ സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഓഫീസർമാരുടെ സംഘടന ഒറ്റയ്ക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വം തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിപിഐയുടെ ഓഫീസേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. 2021ൽ ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം ഒൻപതിൽനിന്ന് 13 ആയി ഉയർത്തിയപ്പോൾ, അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഓഫീസേഴ്സ് ഫെഡറേഷന്റെ വാദം. എന്നാൽ ഈ ധാരണ നേതൃത്വം ഇപ്പോൾ ലംഘിച്ചുവെന്നും അതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ […]
Read more

കിഷ്ത്വാറിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദേഹമാസകലം വെടിയേറ്റ നിലയിൽ വനമേഖലയിൽനിന്നാണ് സുരക്ഷാസേന മൃതദേഹങ്ങൾ കണ്ടെടുത്തത്. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു. കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചയോടെ പട്രോളിങ്ങിന് പോയ സ്പെഷ്യൽ […]
Read more

ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് പുറത്തിറങ്ങി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഷാഫി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷാഫിയുടെ പരോൾ അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലും ഷാഫിക്ക് പരോൾ ലഭിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എം.സി. അനൂപിനും കണ്ണൂർ […]
Read more

ജിഎൻഎ കരാർ വിവാദം; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് കൂടിക്കാഴ്ച നടത്തിയത്. ഈ മാസം അവസാനത്തോടെ നിയമനങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരണയായ ബോർഡുകളിൽ വേഗത്തിൽ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായി. കരാർ […]
Read more

ഇറാനിൽ കുടുങ്ങിയ മലയാളി യുവാവ് അക്ഷയ് ഹരീഷ് നാളെ നാട്ടിലേക്ക് മടങ്ങും

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി യുവാവ് അക്ഷയ് ഹരീഷ് നാളെ നാട്ടിലേക്ക് മടങ്ങും. യാത്രയ്ക്കാവശ്യമായ രേഖകൾ നാളെ തന്നെ കൈമാറും. തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങളും ഒരുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഇന്ത്യൻ എംബസി അക്ഷയ്‌യെ നേരിട്ട് ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചു. കൊല്ലം സ്വദേശിയായ 22കാരൻ അക്ഷയ് ഹരീഷ് അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്യുകയായിരുന്നു. പാക്ക് […]
Read more

ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്; ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചന

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി സായയും സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന സന്ദേശങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ 24ന് ഇരുവരും നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ?’ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ‘എല്ലാവരും’ എന്നായിരുന്നു പ്രതികരണം. തുടർന്ന് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ […]
Read more

കാലടി വിദ്യാർത്ഥി സസ്പെൻഷൻ: ഇനിയും അരിശം തീർന്നില്ലേ? സർവകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ സർവകലാശാല കോടതിയിൽ ഹാജരാക്കി. ഇന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നില്ലെന്നും എന്നാൽ വിഷയത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഒരു കേസിൽ രണ്ട് എഫ്ഐആറുകൾ നിലനിൽക്കുമോയെന്നും മൂന്ന് മാസത്തേക്ക് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. 60 ദിവസമായി കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലേയെന്നും ഇത്രയും […]
Read more

വിഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹത; KSEBക്ക് റെഗുലേറ്ററി കമ്മീഷൻ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹതയെന്ന് ആരോപണം. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെയാണ് വൈദ്യുതി വാങ്ങിയതെന്നാണ് കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ വില നിശ്ചയിച്ചതിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് വാങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമായിരിക്കെ വി.എച്ച്. ഗ്ലോബലിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix