Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

കൊച്ചിയിലെ ഡി.ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിന് തിരിച്ചടി; പൊലീസ് നോട്ടീസുകൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പൊലീസ് നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ കോടതി, ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി. ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കൃത്യമായ നിയമപരമായ മാനദണ്ഡങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. ശബ്ദമലിനീകരണമുണ്ടായാൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. റാഡിസൺ ബ്ലൂ ഹോട്ടൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിശ്ചിത ഫീസ് അടച്ചാൽ പുലർച്ചെ മൂന്ന് മണിവരെ ഹോട്ടലിന് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി. ബാർ ഹോട്ടലുകൾ രാത്രി […]
Read more

എ.ഡി.ജി.പി വിജയനെതിരെ മോശം കമന്റ്; യുവാവ് അറസ്റ്റിൽ

കൊച്ചി: എ.ഡി.ജി.പി പി. വിജയനെതിരെ സമൂഹമാധ്യമത്തിൽ മോശം ഭാഷയിൽ കമന്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28)വിനെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ചയാളുടെ വീട്ടിലെത്തി മടങ്ങുന്ന എ.ഡി.ജി.പി പി. വിജയന്റെ ദൃശ്യങ്ങൾക്കു താഴെയാണ് പ്രതി തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിൽ കമന്റിട്ടത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]
Read more

സി.എസ്. തോമസിന്റെ നിയമനം: പ്രമോദ് രാമന്റെ ആരോപണത്തിന് മറുപടിയുമായി കെ.ടി. ജലീൽ

മലപ്പുറം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സി.എസ്. തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത പദവിയിലേക്ക് നിയമിച്ചത് കെ.ടി. ജലീലിന്റെ ഇടപെടലിലൂടെയാണെന്ന മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി രംഗത്ത്. ജോയിന്റ് ഡയറക്ടർ തസ്തിക സ്ഥാനക്കയറ്റം ലഭിക്കുന്ന പദവിയാണെന്ന കാര്യം മറച്ചുവെച്ചാണ് ഡോ. ബീനയെ മാറ്റി സി.എസ്. തോമസിനെ നിയമിച്ചുവെന്ന് പ്രമോദ് രാമൻ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സി.എസ്. തോമസിനെ ജോയിന്റ് ഡയറക്ടറായി നിയമിച്ച സ്ഥാനത്തുനിന്നാണ് […]
Read more

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതികൾ ചണ്ഡീഗഢിൽ പിടിയിൽ

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. അരുൺ എസ്ര, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഢിൽ എത്തിയ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഹിമാചൽ പ്രദേശിലും ചണ്ഡീഗഢിലും ക്യാമ്പ് ചെയ്തായിരുന്നു അന്വേഷണം. പൊലീസ് എത്തിയതിന്റെ സൂചന ലഭിച്ചതോടെ മണാലിയിലെ ഒളിത്താവളത്തിൽനിന്ന് പ്രതികൾ […]
Read more

ജിഎൻഎ കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം; ആവശ്യമുന്നയിച്ച് എം.വി. ഗോവിന്ദനും പിണറായി വിജയനും

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കിയതിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ക്രമക്കേടുകൾ പ്രതിപക്ഷവും മാധ്യമങ്ങളും തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നതോടെയാണ് സർക്കാർ കരാറിൽനിന്ന് പിൻമാറാൻ നിർബന്ധിതമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബറിൽ വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് […]
Read more

യു.കെ.ജി കുട്ടികളെക്കൊണ്ട് വിദ്വേഷഗാനം പാടിച്ചു; പ്രതിഷേധത്തെ തുടർന്ന് സമ്മാനം തടഞ്ഞു

കൊച്ചി: വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തിൽ വിദ്വേഷം പരത്തുന്ന വരികൾ ഉൾപ്പെടുത്തിയ ഗാനം അവതരിപ്പിച്ചത് വിവാദത്തിൽ. ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന സി.ബി.എസ്.ഇ കലോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിലാണ് ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വരികൾ ഉൾപ്പെടുത്തിയ ഗാനം കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചത്. പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ യു.കെ.ജി വിദ്യാർഥികളാണ് ഗാനം അവതരിപ്പിച്ചത്. 15 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ട്രെയിൻ ബോഗികളിൽ എത്തുന്ന മോഷ്ടാക്കളെയും റെയിൽവേ പാളത്തിൽ ബോംബ് വയ്ക്കുന്ന […]
Read more

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗിയുടെ ആരോപണം; 17ന് ശേഷം പ്രതികരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ ഒരു കോടി 27 ലക്ഷം ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായശേഷം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകാമെന്നാണ് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചത്. ഇതിനിടെ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രത്യേക […]
Read more

ക്ഷേത്ര ശ്രീകോവിലുകൾ കുത്തിത്തുറന്ന് മോഷണം; അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ കൂളിമുട്ടത്ത് ക്ഷേത്ര ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. അസം സ്വദേശികളായ സുഹൈൽ അലി (19), അസൽ അലി (30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില മേൽപ്പാലത്തിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിൽ മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെത്തി. പ്രതികൾ രാത്രി തങ്ങിയിരുന്നതും ഇവിടെയായിരുന്നു. ഒക്ടോബർ 24ന് പുലർച്ചെയായിരുന്നു കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമദൈവ നവഗ്രഹ ക്ഷേത്രത്തിൽ മോഷണം നടന്നത്. ദേവി, ഭുവനേശ്വരി ദേവി, ഹനുമാൻ സ്വാമി എന്നിവരുടെ […]
Read more

ആര്യവീർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങ്; 168 പന്തിൽ 160 റൺസ്

മസ്‌കത്ത്: ഒമാനിലെ ആമിറാത്തിൽ നടക്കുന്ന എ.സി.സി അണ്ടർ 19 ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 168 പന്തിൽ 160 റൺസാണ് ആര്യവീർ നേടിയത്. ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വിനീത് വി.കെ 67 റൺസ് നേടി. മുൻ […]
Read more

മൂന്നുമാസത്തെ കുടിശ്ശിക ലഭിച്ചില്ല; KSEB ക്കെതിരെ പെറ്റി കോൺട്രാക്ടർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: പെറ്റി കോൺട്രാക്ടർമാർക്ക് കുടിശ്ശിക നൽകാതെ കെ.എസ്.ഇ.ബി. മൂന്നുമാസത്തെ പ്രവൃത്തികളുടെ തുക ലഭിക്കാതായതോടെ ജോലികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് കരാറുകാർ. വൈദ്യുതി മന്ത്രിയടക്കം ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുതിയ വൈദ്യുതി കണക്ഷനുകൾ നൽകൽ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് പെറ്റി കോൺട്രാക്ടർമാർ. മഴയിലും കാറ്റിലും വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ അതിവേഗം സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതും ഇവരാണ്. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഇവർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix