Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

സുരേഷ് ബാബുവിനെതിരായ പരാതി; ഐസിസി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണം. കേന്ദ്ര കമ്മിറ്റിക്ക് കീഴിലുള്ള ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും. പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ ഉപരിഘടകങ്ങളിലെ ഐസിസി അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐസിസി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരാതി നൽകിയ ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയുടെ മൊഴി സമിതി […]
Read more

പതിനാറുകാരിയെ വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് നാഗർകോവിൽ പാർവതീപുരം സ്വദേശി റിസ്വിനെതിരെ വർക്കല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ 16കാരിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയപ്പെട്ടത്. തുടർന്ന് 2026 സെപ്റ്റംബർ 26ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് പെൺകുട്ടിയെ […]
Read more

കിഫ്ബി ഭൂമി ഇടപാട്; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങൾ കിഫ്ബിയിൽ നിന്ന് വിജിലൻസ് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിവരങ്ങളും ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്കും കത്തുനൽകി. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിൻഫ്രയ്ക്കും വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാണ് കണ്ണൂരിലെ കിഫ്ബി ഭൂമി വാങ്ങൽ. നിലവിലെ […]
Read more

ഫയലുകളിൽ തീരുമാനം വൈകിക്കരുത്; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം

തിരുവനന്തപുരം: ഫയലുകളിൽ തീരുമാനമെടുക്കുന്നത് വൈകിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. ഫയലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകുന്നത് നിരവധി പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫയലുകളിലെ നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും വേണമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്തത്. വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ നടന്ന […]
Read more

ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരം; ഇന്ത്യൻ ടീമിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് സനാന് ഇടം ലഭിച്ചത്. മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരനായി സനാനെ ടീമിൽ ഉൾപ്പെടുത്തിയത്. ന്യൂസീലൻഡിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരം നവംബർ 12ന് ഓക്ക്‌ലാൻഡിലും രണ്ടാം മത്സരം നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലുമാണ് നടക്കുക. മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ […]
Read more

സ്ട്രോക്ക് തിരിച്ചറിഞ്ഞില്ല; പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം

എറണാകുളം: പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്ട്രോക്ക് തിരിച്ചറിയാതെ ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിന്റെ കാലാണ് മുറിച്ചുമാറ്റിയത്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയിട്ടും കൃത്യമായ രോഗനിർണയം നടത്താതെ മരുന്ന് നൽകി തിരിച്ചയച്ചെന്നാണ് ആരോപണം. കഴിഞ്ഞ ജൂലൈ 26നായിരുന്നു സംഭവം. കാലുവേദനയും പരിക്കുകളുമായാണ് അന്ന് രാത്രി അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം കാര്യമായ പ്രശ്നങ്ങളില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ […]
Read more

സാൻഡ്‌പേപ്പർ വിവാദം: ഉസ്മാൻ ഖ്വാജയുടെ വെളിപ്പെടുത്തലുകൾക്ക് പിന്തുണയുമായി ഡേവിഡ് വാർണർ

സിഡ്‌നി: സാൻഡ്‌പേപ്പർ വിവാദത്തിൽ മുൻ താരം ഉസ്മാൻ ഖ്വാജ നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് ഓസ്‌ട്രേലിയൻ മുൻ ഓപ്പണർ ഡേവിഡ് വാർണർ. വിവാദവുമായി ബന്ധപ്പെട്ട സത്യം പൂർണമായി പുറത്തുവരണമെന്നും അന്നത്തെ അന്വേഷണരീതി അപൂർണമായിരുന്നുവെന്നും വാർണർ വിമർശിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഖ്വാജയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. എട്ട് വർഷത്തിന് ശേഷം ഈ വിഷയം വീണ്ടും ചർച്ചയാകുന്നതെന്തിനെന്ന ചോദ്യത്തിനുപകരം, അന്നത്തെ സംഭവങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് വാർണർ ആവശ്യപ്പെട്ടത്. ‘ഈ വിഷയത്തിൽ സംസാരിച്ചിട്ട് എട്ട് വർഷമായി. ഉസ്മാൻ ഖ്വാജ, നിങ്ങൾക്ക് […]
Read more

2034-ഓടെ തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കും; ലക്ഷ്യം പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: 2034-ഓടെ തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ 70 ലക്ഷം സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ഉന്നമനത്തിന് മുൻഗണന നൽകുന്ന സർക്കാരാണിതെന്നും സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകുന്നതിനൊപ്പം സംരംഭകരായി മാറണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ഈ പ്രഖ്യാപനം നടത്താനായതിൽ […]
Read more

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ (ഖുശിയോ കി ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടിയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. നവംബർ ഏഴിന് ദീപാവലി ആശംസകൾ അറിയിക്കുന്നതിനിടെയാണ് ഖാർഗെ ഈ പരാമർശം നടത്തിയത്. ‘എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. പലരും ഇത് സന്തോഷത്തിന്റെ ഈദ് […]
Read more

വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് KSEB; 500 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ നവംബറിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന രാജമാണിക്യത്തിന്റെ നിർദേശവും പരിശോധിക്കും. അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലാത്തതിനാൽ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുകയാണ്. നവംബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix