Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ആലുവയിൽ 22കാരനെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം: ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവനയിൽ ബ്രൈറ്റ് ബിജുവിനെ (22) ഇടച്ചിറയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബ്രൈറ്റ് അപ്പാർട്ട്‌മെന്റിലെത്തിയത്. രാത്രി എട്ടുമണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നൽകി. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. പിതാവ്: ബിജു ജോസഫ്. മാതാവ്: ടിൻസി. സഹോദരങ്ങൾ: […]
Read more

എരുമേലി വാവരു പള്ളി മുൻ ചീഫ് ഇമാം അബ്ദുൽ കരിം മൗലവി അന്തരിച്ചു

പത്തനംതിട്ട: എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) മുൻ ചീഫ് ഇമാം ടി.എസ്. അബ്ദുൽ കരിം മൗലവി എം.എഫ്.ബി. (101) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 7.10ഓടെയായിരുന്നു അന്ത്യം. എരുമേലി മാളികവീട് കുടുംബാംഗമായ സൈനബയാണ് ഭാര്യ. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും. മക്കൾ: ടി.എ. റഹ്‌മത്തുള്ള, സക്കീന. മരുമക്കൾ: ഹബീബ മാളികവീട്, ടി.എ.എം. അൻസാരി (അതിരമ്പുഴ).
Read more

ഭാര്യയെ തീകൊളുത്തിക്കൊന്ന കേസ്; 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. അയിരൂർ വെള്ളിയറ കടമാൻകുഴിയിൽ രാജീവ് എന്ന മുത്തുവിനാണ് (52) പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്. ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി. 2010 നവംബർ ഒന്നിനാണ് രാജീവ് ഭാര്യ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ പ്രതി, 2011 നവംബർ 30ന് ജാമ്യത്തിലിറങ്ങിയ ശേഷം […]
Read more

ഫിഫയുടെ ശിക്ഷയ്‌ക്കെതിരെ അർജന്റീന; കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് ഫൈനലിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ ഫിഫ ഏർപ്പെടുത്തിയ ശിക്ഷാ നടപടികൾക്കെതിരെ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ). ഫിഫയുടെ നടപടികൾ ചോദ്യം ചെയ്താണ് എ.എഫ്.എ അപ്പീൽ നൽകിയത്. ഫൈനലിനിടെ സ്പെയിൻ താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 84 ലക്ഷം രൂപ പിഴയുമാണ് ഫിഫ വിധിച്ചത്. ജൂലൈ 19ന് നടന്ന ഫൈനലിനിടെ എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിടുകയും […]
Read more

ആഭ്യന്തര ക്രിക്കറ്റിലും നിരാശ; ബാബർ അസമിന് തിരിച്ചടി

ലാഹോർ: ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുക്കാനുള്ള പാകിസ്താൻ താരം ബാബർ അസമിന്റെ ശ്രമത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ക്വെയ്ദ് ഇ അസം ട്രോഫിയിൽ ലാഹോർ വൈറ്റ്‌സിനായി കളിക്കാനിറങ്ങിയ ബാബറിന് രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാനായില്ല. ഫത്ത ടീമിനെതിരായ മത്സരത്തിൽ 28, 42 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ. രണ്ടാം ഇന്നിങ്‌സിൽ പുറത്തായതോടെ രോഷം നിയന്ത്രിക്കാനാകാതെ ബാബർ ബാറ്റ് പിച്ചിൽ അടിച്ചു. പിന്നാലെ ഗ്രൗണ്ട് വിടുകയും ചെയ്തു. 77 പന്തിൽ 42 റൺസെടുത്ത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെയായിരുന്നു താരത്തിന്റെ പുറത്താകൽ. ഷാഹിദ് […]
Read more

സൈനികൻ അരുൺ രാജിന് നാളെ നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ

കോഴിക്കോട്: ജമ്മു കശ്മീരിലെ കാർഗിലിലുണ്ടായ സൈനിക വാഹനാപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂർ സ്വദേശി എസ്.ആർ. അരുൺ രാജിന്റെ ഭൗതികശരീരം ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂർ പെരുംപൊയിലിലെ കാർത്തിക വീട്ടിൽ നാളെ രാവിലെ എട്ടുമണിവരെ പൊതുദർശനമുണ്ടാകും. തുടർന്ന് എട്ടുമണിയോടെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് അരുൺ രാജ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടിരുന്നു. മദ്രാസ് എൻജിനീയറിങ് […]
Read more

എസ്.ഐ.ആറിൽ പുറത്തായവർക്ക് വീണ്ടും അവസരം; വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ന്യൂഡൽഹി: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് വീണ്ടും ചേർക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്. എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും […]
Read more

അഞ്ചര വർഷത്തിനുശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം; മെഥനോൾ പരീക്ഷണം വിജയകരം

ആലപ്പുഴ: അഞ്ചര വർഷത്തെ ഇടവേളയ്ക്കുശേഷം കായംകുളം താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം വ്യാഴാഴ്ച വൈകിട്ട് 4.40ന് ആരംഭിച്ച് രാത്രി 10 വരെ തുടർന്നു. ഇതിലൂടെ ഏകദേശം 100 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് സൗജന്യമായി ലഭിച്ചു. രണ്ടുവർഷം മുമ്പാണ് മെഥനോൾ ഇന്ധനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം കായംകുളത്ത് ആരംഭിച്ചത്. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് വ്യാഴാഴ്ച വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം നടത്തിയത്. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന 360 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് കായംകുളത്തേത്. […]
Read more

വൈദ്യുതി വാങ്ങൽ വിവാദം; പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സതീശൻ, സംസ്ഥാന താൽപര്യം മുൻനിർത്തിയാണ് ഫയലുകളിൽ തീരുമാനമെടുത്തതെന്നും വിശദീകരിച്ചു. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികൃതർ കെ.എസ്.ഇ.ബിക്ക് ഉറപ്പുനൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെ അറസ്റ്റ് ചെയ്തു. വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് ഇന്നലെ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാവോ രണ്ടാനച്ഛനോ തയ്യാറായില്ലെന്നാണ് ആരോപണം. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകിയില്ലെന്നും വിവരമുണ്ട്. തുടർന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix