Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

കായികമേളയിലെ പുഴു വിവാദം; അധ്യാപകൻ പുഴുവിനെ കൊണ്ടിട്ടതിന് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ ജിജോ ജെയിംസ് പുഴുവിനെ ഭക്ഷണത്തിൽ കൊണ്ടിട്ടതായി തെളിയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായും പരിശോധിച്ചെങ്കിലും അധ്യാപകൻ ഭക്ഷണത്തിൽ പുഴുവിനെ നിക്ഷേപിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പുഴുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഭക്ഷണം വാങ്ങുന്നതു മുതൽ അധ്യാപകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിൽ […]
Read more

പുലരി ടി വി അന്താരാഷ്ട്ര പുരസ്‌കാരം; മികച്ച പി.ആർ.ഒ. അവാർഡ് സ്വന്തമാക്കി പി.ആർ. സുമേരൻ.

കൊച്ചി: നാലാമത് ഇന്റർനാഷണൽ പുലരി ടി.വി അവാർഡ്‌ – 2026-ൽ മികച്ച പി.ആർ.ഒ പുരസ്‌കാരം സ്വന്തമാക്കി മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ. രാജേഷ് അമനകര സംവിധാനം ചെയ്ത ‘കല്യാണമരം’എന്ന ചിത്രത്തിലെ പി.ആർ.ഒ. പ്രവർത്തന മികവിനും, മലയാള സിനിമാ രംഗത്തെ വിവിധ വിഷയങ്ങളിലെ എഴുത്തിനെയും പരിഗണിച്ചാണ്. പി.ആർ. സുമേരനെ മികച്ച ചലച്ചിത്ര പത്രപ്രവർത്തകനായി തിരഞ്ഞെടുത്തത്. പി.ആർ. സുമേരൻ രചന നിർവ്വഹിച്ച ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ എന്ന […]
Read more

ചിറയിൻകീഴ് കയ്യാങ്കളിയിൽ ഒത്തുതീർപ്പ്; പാളയം പ്രദീപിന്റെയും സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ഒത്തുതീർപ്പ്. രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ തർക്കത്തിനാണ് ഒടുവിൽ സമവായമായത്. പാളയം പ്രദീപിന്റെയും എസ്. സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു. അതേസമയം, പ്രാദേശിക നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പുനൽകി. കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. എന്നാൽ പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും. വിവാദത്തിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ചുകൊണ്ട് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു […]
Read more

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം ഗൗരവമുള്ള സംഭവമാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വ്യാപകം. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെയാണ് അധികവും വിമർശനങ്ങൾ ഉയരുന്നത്. യൂട്യൂബർ രാജൻ ജോസഫിനെ ലോക്കപ്പിൽ പോയി കണ്ടതിൽ എന്താണ് തെറ്റെന്നും മറ്റുള്ളവരുടെ കയ്യടി നേടാൻ വേണ്ടി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നുമാണ് പോസ്റ്റുകളിലെ പ്രധാന വാദം. ശ്രീനാദേവി കുഞ്ഞമ്മയുടെ അനുയായികൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകുന്നവരും ഇവരിൽ ഉൾപ്പെടുന്നു. ശ്രീനാദേവിക്കെതിരെ കേസെടുക്കാൻ […]
Read more

കാക്കനാട് ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ഡ്രൈവർ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതി

കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് ഐ.ടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവർ ബിനോയ് ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. ഡ്രൈവർ അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എ.സി.പി വ്യക്തമാക്കി. ബിനോയിയുടെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടി […]
Read more

വിജയ്‌യുടെ പരിപാടിയിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിക്ക് നേരെ പീഡനശ്രമം

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ പരിപാടിയിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ സബ് ഇൻസ്പെക്ടർ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടയിൽ നടന്ന വിജയ്‌യുടെ ചടങ്ങിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളാണ് പരാതി നൽകിയത്. തിരുനെൽവേലിയിൽനിന്ന് 20 പൊലീസുകാരാണ് ചടങ്ങിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോയിരുന്നത്. രാത്രി വാനിൽ തിരികെ മടങ്ങുന്നതിനിടെ സബ് ഇൻസ്പെക്ടർ കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. ഇതോടെ ഇയാളെ മർദിച്ചുവെന്നും […]
Read more

അഭിറാം കൊലപാതകം; മൃതദേഹം മാറ്റാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. എന്നാൽ പ്രദേശത്ത് കനത്ത മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. മൃതദേഹം പൊതിയുന്നതിനായി ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങിയ ഒന്നാം പ്രതിയായ 17കാരനെ കടയുടമ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിറാമിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിൽ രണ്ടാം പ്രതിയായ ഉമറിന് നിർണായക പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണക്കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള 22കാരനായ ഉമറിന്റെ സഹായിയായിരുന്നു ഒന്നാം പ്രതിയായ 17കാരൻ. പ്രായപൂർത്തിയാകാത്ത കുട്ടികളെ […]
Read more

ചേരാനല്ലൂർ വാഹനാപകടം; ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ പിതാവും ജില്ലാ ജഡ്ജിയുമായ വ്യക്തിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷയിൽ സർക്കാർ സമർപ്പിച്ച വിശദമായ മറുപടി സത്യവാങ്മൂലത്തിനെതിരെ കോടതി പരിഹാസവും ഉന്നയിച്ചു. 16 പേജുള്ള മറുപടിയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എല്ലാ ജാമ്യാപേക്ഷകളിലും ഇത്രയും വിശദമായ മറുപടി നൽകുമോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. എന്തിനാണ് 16 പേജുള്ള മറുപടിയെന്നും ഈ കേസിന് എന്താണ് പ്രത്യേകതയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന് കേസിൽ ഇത്രയും താൽപര്യമുണ്ടാകാൻ കാരണമെന്താണെന്നും സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിക്കുന്ന […]
Read more

അഭിരാമിന്റെ കൊലപാതകം ആസൂത്രിതം; ഉമറിന് കൂട്ടുനിന്ന ഐശ്വര്യയും അറസ്റ്റിൽ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഉമറിന്റെ സുഹൃത്ത് ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയായ ഉമറിനൊപ്പം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഐശ്വര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ടാം പ്രതിയായ ഉമറിന് കൊലപാതകത്തിൽ ഐശ്വര്യയുടെ സഹായം ലഭിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽത്തന്നെയുണ്ടായിരുന്നുവെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും […]
Read more

ലൈംഗികാതിക്രമ കേസ്; കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ കുറഞ്ഞത് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി പോലീസിന് നിർദേശം നൽകി. മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് അക്കോയിജമെന്നും നിലവിൽ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ബിമോൽ അക്കോയിജം. ജെ.എൻ.യുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix