Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു; രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയത്തെ തുടർന്ന് പരിശോധന തുടരുകയാണ്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്നുവീണ് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. പഴയ […]
Read more

എൽ.പി.എസ്.ടി. സമരത്തിന് ഐക്യദാർഢ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ സിജെപിയുടെ നിരാഹാര സമരം

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപിയും രംഗത്ത്. സിജെപി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 12 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് സമരം. എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ സമരം 123-ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സിജെപി പിന്തുണയുമായി എത്തിയത്. സിജെപി സൗത്ത് സോൺ കോർഡിനേറ്റർമാരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇത് എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ മാത്രം പ്രശ്നമല്ലെന്നും […]
Read more

കാടുവെട്ടുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാനെത്തിയ വ്യക്തിയാണ് കാടിനുള്ളിൽ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് വിവരം പരിസരവാസികളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഏകദേശം 66 വയസ്സുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായ സംഭവവും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ഇയാളുടേതാണോയെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.
Read more

കൂത്തുപറമ്പിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സി.പി.എം. സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ സരസ്സനാണ് മരിച്ചത്. രാവിലെ 7.10-ഓടെയായിരുന്നു അപകടം. ജോലിക്കായി സ്കൂട്ടറിൽ കണ്ണൂരിലേക്ക് പോകുന്നതിനിടെ ആടൂർ പാലത്തിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽവെച്ചാണ് അപകടമുണ്ടായത്. സരസ്സൻ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസ്സൻ തൽക്ഷണം മരിച്ചു. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്ന സരസ്സൻ […]
Read more

16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പെറ്റ് ഷോപ്പ് ഉടമയും ജിം പരിശീലകനും അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെറ്റ് ഷോപ്പ് ഉടമയെയും ഇയാളുടെ സുഹൃത്തും ജിം പരിശീലകനുമായ ആളെയുമാണ് പിടികൂടിയത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് അറസ്റ്റിലായത്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽവെച്ചാണ് 16 വയസ്സുകാരിയായ വിദ്യാർഥിനി പീഡനത്തിനിരയായത്. സ്‌കൂൾ പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിൽ പെൺകുട്ടി ഈ കടയിൽ ജോലിക്കെത്തിയിരുന്നു. ഇവിടെവെച്ച് കടയുടമയും ഇയാളുടെ സുഹൃത്തായ ജിം പരിശീലകനും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ […]
Read more

ടെറ്റ് യോഗ്യതാ വിധി; അധ്യാപകർക്ക് ഇളവുതേടി സുപ്രീംകോടതിയെ സമീപിച്ച് കേരളം

ന്യൂഡൽഹി: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ഇളവ് തേടി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് അധിക സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു. ജമ്മുകശ്മീരിലെ അധ്യാപകർക്ക് അനുവദിച്ച ഇളവ് കേരളത്തിലെ അധ്യാപകർക്കും നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ സർവീസിൽനിന്ന് നീക്കണമെന്ന വിധിക്കെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം, […]
Read more

ബംഗളൂരുവിൽ മലയാളി യുവാവിനെ കൊന്നത് ദുരഭിമാനക്കൊല; പിതാവ് അറസ്റ്റിൽ

പാലക്കാട്: ബംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് ദുരഭിമാനക്കൊലയെന്ന് പോലീസ്. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആനന്ദിന്റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും അറിവുണ്ടായിരുന്നു. കിരണിന്റെ അമ്മയോടും ബന്ധുക്കളോടും പെൺകുട്ടി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ബംഗളൂരുവിൽ മെഷീൻ നിർമാണ കമ്പനി നടത്തുന്ന പെൺകുട്ടിയുടെ പിതാവ് ആനന്ദ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. കിരണിന്റെ കുടുംബത്തിന് സാമ്പത്തികശേഷിയില്ലെന്നതായിരുന്നു എതിർപ്പിന് കാരണമായി പറഞ്ഞിരുന്നത്. ഇതാണ് പിന്നീട് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച […]
Read more

അഭിരാം വധക്കേസ്; ഉമറിന്റെ പെൺസുഹൃത്തും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്റെ 22-കാരിയായ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ യുവതിക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വയസ്സ് തികയാത്ത കൗമാരക്കാരൻ, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ, 18 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട 17-കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് നേരത്തെ അറസ്റ്റിലായ […]
Read more

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുൻകൂർ ജാമ്യം തേടും

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികളുടെ നീക്കം. കേസിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടും. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. പി. ജയരാജനാണ് സമരം ഉദ്ഘാടനം ചെയ്യുക. ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം […]
Read more

പി.എസ്.സി പരീക്ഷാ ക്രമക്കേട്: എം.ആർ. ബൈജുവിനെയും പ്രതിചേർക്കാൻ നീക്കം

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതിചേർക്കാൻ അന്വേഷണസംഘത്തിന്റെ നീക്കം. പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ നേരിട്ട് ഇടപെട്ടെന്ന നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. പി.എസ്.സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴികൾ എം.ആർ. ബൈജുവിന് എതിരാണ്. ചോദ്യങ്ങൾ തയ്യാറാക്കുന്നവരുടെ പാനൽ തീരുമാനിച്ചതും മൂല്യനിർണയം നടത്തുന്നവരെ നിശ്ചയിച്ചതും ചെയർമാനാണെന്നാണ് ഇവർ മൊഴി നൽകിയത്. നിയമോപദേശം തേടിയ ശേഷം ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലേറെ പരാതികളാണ് പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix