Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു

അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്ക് പോവുകയായിരുന്ന 12508 നമ്പർ ട്രെയിനിന്റെ നാല് ബോഗികൾ കത്തിനശിച്ചു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബോഗിക്കുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. ഇതോടെ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ […]
Read more

KPCC ക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; സണ്ണി ജോസഫിന് നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ കെ.പി.സി.സി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജുഡീഷ്യറിയെ അപമാനിക്കാൻ എത്ര ഉന്നതരായാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപിൻ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി വിധികളെ വിമർശിക്കാൻ ആർക്കും അവകാശമുണ്ടെന്നും എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യം കെ.പി.സി.സിയുടെ മുഴുവൻ ഭാരവാഹികൾക്കും നോട്ടീസ് അയക്കാനായിരുന്നു […]
Read more

സജി വെഞ്ഞാറമൂടിന്റെ ‘തീവെട്ടി’ ചിത്രീകരണം പൂർത്തിയായി

വൈശാഖ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ചു രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത “തീവെട്ടി” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ബാലൻപിള്ള,സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട് ,സജിത്ത്‌ലാൽ, സന്തോഷ് തലയിൽ, ജ്യോതികുമാർ, പ്രദീപ് അയിരുപ്പാറ, ബി എസ് പ്രസാദ്, ശ്രീജിത്ത് എസ് ശ്രേയസ്സ്, ഗോപികൃഷ്ണൻ, ബിന്ദു തൊടുപുഴ, മനില നായർ,ആശ നായർ,ശ്രുതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സുനിൽ പ്ലാമൂട്തിരക്കഥ, സംഭാക്ഷണമെഴുതുന്നു.പ്രൊഡക്ഷൻ കൺട്രോളർ- ബി എസ് പ്രസാദ്,പശ്ചാത്തല സംഗീതം-ഒ കെ രവിശങ്കർ,കഥ, […]
Read more

കൊച്ചിയിലെ മർദ്ദനത്തില്‍ ട്വിസ്റ്റ്; ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കി ആശുപത്രി

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. ഡോ. ജോൺസൺ കെ. വർഗീസിനെതിരേ നടിയുടെ ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. യുവ ഡോക്ടർക്കെതിരേ ബലാത്സംഗ ആരോപണവുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മദ്യം നൽകിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതേസമയം, യുവ ഡോക്ടറുടെ പരാതിയിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടെ മൂന്ന് പേരെ വ്യാഴാഴ്ച കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി […]
Read more

ശിവഗിരി മഠത്തിൽ അധികാരത്തർക്കം; പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ

വർക്കല: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന രീതിയിലായിരിക്കും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി. അതേസമയം, ഭാരവാഹി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നീക്കങ്ങൾ ശിവഗിരി മഠത്തിലെ ആഭ്യന്തര ഭിന്നത പുറത്തുകൊണ്ടുവന്നു. രാവിലെ വരെ തങ്ങളുടെ പാനലിനൊപ്പം നിന്ന സ്വാമി ഋതംബരാനന്ദ മറുപക്ഷത്തേക്ക് മാറിയതാണ് പരാജയത്തിന് കാരണമെന്ന് എതിർ പാനലിന് നേതൃത്വം നൽകിയ സ്വാമി ശുഭാംഗാനന്ദ […]
Read more

കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്. ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പോലീസിൽ പരാതി നൽകിയത്. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ യുവതി പോലീസിന് കൈമാറിയതായും വിവരമുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ നടിയും നടനുമടക്കം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരനായ ഡോക്ടർക്കെതിരേയാണ് ഇപ്പോൾ പീഡനപരാതി ഉയർന്നിരിക്കുന്നത്. മർദനക്കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി […]
Read more

ഡിബിഎഫ്ഒഒ കരാർ റദ്ദാക്കൽ; 5,926 കോടിയുടെ നഷ്ടത്തിൽ അന്വേഷണം വേണമെന്ന് സോളാർ ഫോറം

കൊച്ചി: ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഡൊമെസ്റ്റിക് ഓൺ ഗ്രീഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള ഘടകം. കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക നഷ്ടം, ക്രമക്കേടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘടന ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുൽ സത്താറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരാറുകൾ റദ്ദാക്കിയതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നത് സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം. കരാർ പ്രകാരം […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. പ്രധാന പ്രതിയായ സുഹൈൽ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ ശേഖരിക്കേണ്ട തെളിവുകളെല്ലാം ശേഖരിച്ചിട്ടില്ലേയെന്നും ചോദിച്ചു. പ്രതികൾ ഒരു മാസമായി റിമാൻഡിലാണെന്നും കസ്റ്റഡിയിൽ തുടരാൻ മതിയായ കാരണമുണ്ടാകണമെന്നും കോടതി […]
Read more

ബെംഗളൂരുവിൽ കൂട്ടക്കൊല; ഭാര്യയെയും ആറ് ബന്ധുക്കളെയും കൊന്ന് ടാക്സി ഡ്രൈവർ

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെയും ബന്ധുക്കളെയും ഉൾപ്പെടെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ പിടിയിൽ. കുടുംബവഴക്കിനെത്തുടർന്ന് കൊലപാതകം നടത്തിയെന്ന ആരോപണത്തിൽ ഇന്ദു ശേഖർ (45) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുനിത, ഭർതൃമാതാവ് രൂപവതി, ഭാര്യയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്ദു ശേഖർ കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയ ഇയാൾ, വീട്ടിൽ പാർട്ടിയുണ്ടെന്ന് […]
Read more

കാലിക്കറ്റ് സർവകലാശാല പ്രോ വി.സി നിയമനം; സർക്കാർ അനുമതിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ലീഗ് നോമിനിയായ ഡോ. പി. റഷീദ് അഹമ്മദിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. സർക്കാർ അനുമതിയില്ലാതെ നിയമന നടപടികൾ സ്വീകരിച്ചതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടി. എയ്ഡഡ് കോളേജ് അധ്യാപകനായ റഷീദ് അഹമ്മദിന് ഡെപ്യൂട്ടേഷൻ അനുവദിച്ചത് മുൻകൂർ സർക്കാർ അനുമതിയില്ലാതെയാണെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ബി വിഭാഗം സർവകലാശാലാ രജിസ്ട്രാർക്കും കരുവാരക്കുണ്ട് കെ.ടി.എം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix