Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

സ്കൂൾ വിദ്യാർഥിനിയെ ബസിടിച്ച് കൊലപ്പെടുത്തിയ കേസ്; 19 വർഷത്തിന് ശേഷം ശിക്ഷ

മലപ്പുറം: ബസിടിച്ച് 14 വയസ്സുകാരിയായ വിദ്യാർഥിനി മരിച്ച കേസിൽ 19 വർഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചു. അപകടത്തിന് ഉത്തരവാദിയായ ബസ് ഡ്രൈവർക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്നയാൾക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2007ലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ബസ് അശ്രദ്ധയോടെയും നിയന്ത്രണമില്ലാതെയും പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ 14 വയസ്സുകാരിയായ വിദ്യാർഥിനി മരിച്ചു. സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും […]
Read more

ചേരാനല്ലൂർ അപകടം; ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. ക്രൈംബ്രാഞ്ചാണ് ഭദ്രകീർത്തിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഭദ്രകീർത്തിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അന്വേഷണ സംഘത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും ഭദ്രകീർത്തി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാൻ അച്ഛൻ കൂടിയായ ജഡ്ജി ഇടപെട്ടെന്നാണ് […]
Read more

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇറാഖിനും ഖത്തറിനും ഇളവ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽനിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ. ഇന്ത്യയിൽനിന്നുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുക എന്നതും ഇളവ് അനുവദിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതിയുടെ ഉപാധ്യക്ഷൻ അമീർ ഹയാത്ത് മൊഗദ്ദാമാണ് ഇക്കാര്യം അറിയിച്ചത്. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഇറാനിയൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. […]
Read more

അടൂർ സ്റ്റേഷൻ അതിക്രമക്കേസ്; അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം

അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം. അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവം നടന്ന് മൂന്ന് മാസമായിട്ടും പൊലീസ് നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിലെ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ജയകൃഷ്ണനെ അറസ്റ്റ് […]
Read more

കരുനാഗപ്പള്ളിയിലെ 17കാരിയുടെ മരണം; ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാറെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. അന്തിമ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കരുനാഗപ്പള്ളി നാട്ടന്നൂർ സ്വദേശി ഹർഷ (17) ആണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. കരുനാഗപ്പള്ളി എ.എം. ആശുപത്രിയിലായിരുന്നു ചികിത്സ. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് നൽകിയ […]
Read more

അഗ്‌നിപഥ് പദ്ധതിയിൽ വൻ മാറ്റം; അഗ്‌നിവീറുകളുടെ സേവനകാലാവധി ആറുവർഷമാക്കി

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. അഗ്‌നിവീറുകളുടെ നിലവിലെ നാലുവർഷത്തെ സേവനകാലാവധി ആറുവർഷമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നാലുവർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്‌നിവീറുകളിൽ 75 ശതമാനം പേർക്ക് രണ്ടുവർഷം കൂടി സൈന്യത്തിൽ തുടരാൻ അവസരം ലഭിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ വ്യവസ്ഥ പ്രകാരം നാലുവർഷത്തെ സേവനത്തിനുശേഷം 25 ശതമാനം അഗ്‌നിവീറുകളെ മാത്രമാണ് സ്ഥിരം സൈനിക സേവനത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള 75 ശതമാനം പേരുടെയും സേവനം അവസാനിപ്പിക്കുകയായിരുന്നു […]
Read more

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

ബെം​ഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ മർദിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു യെലഹങ്കയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധിയെ തുടർന്ന് മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിലെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് […]
Read more

ഹോക്കി മുൻനായകൻ എം.എം. സോമയ്യയുടെ വീട്ടിൽ മോഷണം; ഒളിമ്പിക്സ് സ്വർണമെഡലും നഷ്ടമായി

ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം മുൻനായകൻ എം.എം. സോമയ്യയുടെ വീട്ടിൽ മോഷണം. 1980-ലെ മോസ്‌കോ ഒളിമ്പിക്സിൽ നേടിയ സ്വർണമെഡൽ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷണം പോയി. ബെംഗളൂരുവിലെ ഇന്ദിരാനഗർ ന്യൂ തിപ്പസാന്ദ്രയിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. സോമയ്യയും കുടുംബവും കുടകിലെ സ്വന്തം സ്ഥലത്തേക്ക് പോയ സമയത്തായിരുന്നു മോഷണം. ഒളിമ്പിക്സ് സ്വർണമെഡലിന് പുറമെ ഏഷ്യൻ ഗെയിംസുകളിൽ നേടിയ മെഡലുകൾ, ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിൽ ലഭിച്ച വെങ്കലമെഡൽ, സ്വർണനാണയം, സ്വർണാഭരണങ്ങൾ, 30,000 രൂപ എന്നിവയും മോഷണം പോയി. വെള്ളിപ്പാത്രങ്ങളും […]
Read more

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ദുരൂഹത; ബാഹ്യസമ്മർദമെന്ന് ബന്ധുക്കൾ

കാസർകോട്: അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 15 വയസ്സുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ദിവസം ആരോ ഫോണിൽ വിളിച്ച് നീരജിനെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നുവെന്നും തിരികെ എത്തിയപ്പോൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. നീരജിനെ വഴിയിൽവെച്ച് കണ്ട സുഹൃത്ത് വാഹനത്തിൽ കയറുന്നോ എന്ന് ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ തലതാഴ്ത്തി നടന്നുപോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. […]
Read more

കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ ശ്രമം; യുവതിയെ തട്ടിക്കൊണ്ടുപോയി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം തട്ടിയെടുക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കവരാനായിരുന്നു സംഘത്തിന്റെ നീക്കം. സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് മലപ്പുറം പുളിക്കലിൽ വെച്ച് പൊലീസ് സാഹസികമായി യുവതിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശികളാണ് സ്വർണം തട്ടിയെടുക്കാനെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദുബൈയിൽ നിന്നെത്തിയ റിയയാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. മാല, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix