Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

പാങ്ങപ്പാറ കൊലപാതകം; പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോർട്ട്

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാത്രി 10.52നാണ് 17കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിക്കുന്നതിന് മുൻപുതന്നെ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബന്ധുക്കളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്നുതന്നെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചെയോടെ വിട്ടയച്ചു. തുടർന്നുള്ള […]
Read more

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കും

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കും. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവരെയും കേസിൽ പ്രതി ചേർക്കും. നിലവിലെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ അതേപടി നിലനിർത്താനാണ് തീരുമാനം. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് പൊലീസ് സ്റ്റേഷനുള്ളിലേക്ക് പോയതെന്നും സെല്ലിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ […]
Read more

പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർഥികൾ; സുപ്രീംകോടതിയിൽ ഹർജി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ ഹർജി നൽകിയത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അന്വേഷണവിധേയമായുള്ള സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാകില്ലെന്നാണ് ഹർജിയിലെ വാദം. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. സർവകലാശാലയിലെ പി.ജി. പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സമരം ചെയ്യുന്ന ഏഴ് വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. ആറാം […]
Read more

എസ്എഫ്ഐ നേതാവിന്റെ ഡിവൈഎസ്പി നിയമനനീക്കം; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് എസ്.എഫ്.ഐ നേതാവിന് പ്രത്യേക നിയമനത്തിലൂടെ ഡിവൈ.എസ്.പിയായി നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. പി.എസ്.സിയുടെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാബീഗത്തിനാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. ആരോപണവിധേയനായ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. എറണാകുളത്തെ എസ്.എഫ്.ഐ നേതാവായ കെ.ജെ. ജിതിനെ […]
Read more

ആസൂത്രണ ബോർഡിൽ വനിതാ അംഗം വേണം; മുഖ്യമന്ത്രിക്ക് കത്തുനൽകി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ ഉടൻ നിയമിക്കണമെന്ന ആവശ്യവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയ മന്ത്രി തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ആസൂത്രണ ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്നും നയരൂപീകരണത്തിലും വികസന ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന സമിതിയിൽ ഒരു വനിത പോലുമില്ലെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത് ആസൂത്രണ ബോർഡിന്റെ ഘടനയിൽ വനിതാ പ്രാതിനിധ്യമില്ലാത്തത് പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതുയുഗ കേരളത്തിന്റെ നിർമാണത്തിലും […]
Read more

അഭിരാം കൊലപാതകം; കൂടുതൽ പ്രതികളുണ്ടെന്ന് സൂചന, മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനെ മറ്റൊരു 17കാരൻ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ടെന്ന് തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ. കേസിൽ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഒന്നാം പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ഇയാളെ ഈ മാസം […]
Read more

നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എം.പി ആഗ റൂഹുള്ള പാർട്ടി വിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും ശ്രീനഗർ എം.പിയുമായ ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. പാർലമെന്റ് അംഗത്വവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബുദ്ഗാമിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് റൂഹുള്ളയുടെ പ്രഖ്യാപനം. കൊല്ലപ്പെട്ട പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് റൂഹുള്ള ബുദ്ഗാമിൽ റാലി സംഘടിപ്പിച്ചത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നതടക്കമുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽനിന്ന് പാർട്ടി നേതൃത്വം പിന്നോട്ടുപോയെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം. 80 […]
Read more

ബാർ ലൈസൻസ് വിവാദം; സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ട്രൈബ്യൂണലിൽനിന്ന് ആശ്വാസമില്ല

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദത്തിൽ സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് താൽക്കാലിക ആശ്വാസമില്ല. സസ്പെൻഷൻ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരായ പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവർ നൽകിയ ഹർജികൾ ട്രൈബ്യൂണൽ നിരാകരിച്ചു. സസ്പെൻഷൻ ഉത്തരവിന് ഉടൻ സ്റ്റേ അനുവദിക്കാനാവില്ലെന്നാണ് ട്രൈബ്യൂണലിന്റെ നിലപാട്. ട്രൈബ്യൂണലിന്റെ തിരുവനന്തപുരം, എറണാകുളം ബെഞ്ചുകളിലാണ് ഉദ്യോഗസ്ഥർ ഹർജികൾ സമർപ്പിച്ചത്. എന്നാൽ ഹർജികൾ പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നു. സർക്കാരിന്റെ വാദങ്ങൾ വിശദമായി കേൾക്കാതെ സസ്പെൻഷൻ നടപടി […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറുവർഷവും രണ്ടുമാസവും തടവ്

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം. ബോവാസ് (27) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആറ് വർഷവും രണ്ട് മാസവും തടവിനും 35,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചുകയറി കൈയിൽ പിടിച്ച് ലൈംഗികാതിക്രമം […]
Read more

ബാർ ലൈസൻസ് അനുമതി സർക്കാരിനെ അറിയിക്കണമായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി

തിരുവനന്തപുരം: ബാർ ലൈസൻസുകൾക്ക് അനുമതി നൽകിയ വിവരം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് എക്സൈസ് മന്ത്രി എം. ലിജു. വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുസർക്കാരിനോടുള്ള അതൃപ്തിയും എം. ലിജു പ്രകടിപ്പിച്ചു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടും അതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix