മീനങ്ങാടി വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ
വയനാട്: വിനോദയാത്രാ വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്നും അതിനാൽ സ്ഥലംമാറ്റ നടപടി നീതിക്ക് നിരക്കാത്തതാണെന്നും പ്രിൻസിപ്പൽ ഷി.വി. കൃഷ്ണൻ ട്രിബ്യൂണലിൽ വാദിച്ചു. പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകൾ പുറത്ത് മീനങ്ങാടി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകളും പുറത്തുവന്നിരുന്നു. യാത്രയ്ക്ക് രണ്ടര മാസം മുമ്പുതന്നെ അനുമതി തേടി ഹയർ സെക്കൻഡറി […]
Read more