സമൂഹമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപം; പ്രത്യേക നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം പ്രവണതകൾ തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ ട്രെയിനുകളിലെ ശുചിമുറികളിലും പൊതുശുചിമുറികളിലും അശ്ലീല പരാമർശങ്ങൾ എഴുതിവെച്ചിരുന്നവർ ഇപ്പോൾ അതേ പ്രവണത സമൂഹമാധ്യമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം അധിക്ഷേപങ്ങളുടെ പ്രധാന ഇരകൾ സ്ത്രീകളാണെന്നും ഇതിനെതിരെ പ്രത്യേക നിയമം കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. […]
Read more