Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം; ഡൽഹി എ.സി.പി. മനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: അപ്രതീക്ഷിത സ്ഥലംമാറ്റത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് പരസ്യമായി പ്രതിഷേധിച്ച എ.സി.പി. മനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നായിരുന്നു മനസ്വി വസിഷ്ഠയെ സ്ഥലംമാറ്റിയത്. ഇതിനെതിരെയാണ് ഇന്നലെ എ.സി.പി. പരസ്യമായി പ്രതിഷേധിച്ചത്. മനസ്വി വസിഷ്ഠ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. പരാതി നൽകാനായി ഷഹ്ദാര പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ ലളിത് ബൻസാലിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകർ രംഗത്തെത്തിയതോടെയാണ് മനസ്വി വസിഷ്ഠയെയും […]
Read more

അമ്മിണിയുടെ മരണം കൊലപാതകം; അയൽവാസിയായ വയോധിക അറസ്റ്റിൽ

കൽപ്പറ്റ: വാഴവറ്റയിലെ എടത്തിൽ ആദിവാസി ഉന്നതിയിൽ അമ്മിണി എന്ന സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അയൽവാസിയായ വയോധികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് രാത്രിയിൽ മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. അമ്മിണിയും ഭർത്താവും മദ്യപിച്ചെത്തി അയൽവാസിയായ വയോധികയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇവരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അമ്മിണി വയോധികയുടെ മുടിയിൽ പിടിച്ച് വലിച്ചതോടെ ഇവർ അമ്മിണിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിറ്റേന്ന് രാവിലെയാണ് അമ്മിണി […]
Read more

ലക്കിടിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

വൈത്തിരി: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ അബ്ദുൾ ഹാദി റിയാസ് (25), കെ.കെ. നിഹാൽ (25), ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായത്. ലക്കിടിയിൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. വാഹനം നിർത്തി നിൽക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ടതോടെ സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച നിലയിൽ 2.95 […]
Read more

അഭിരാം കൊലക്കേസ്: പെൺസുഹൃത്തും കാപ്പാ കേസ് പ്രതിയും ഉൾപ്പെടെ മൂന്ന് പേർ പ്രതികൾ

തിരുവനന്തപുരം: അഭിരാം കൊലക്കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഇയാളുടെ പെൺസുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരെയാണ് പ്രതി ചേർത്തത്. പതിനെട്ടുകാരിയായ അനന്ത വിദ്യാർഥിനിയാണ്. ഉമർ കാപ്പാ കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം നടത്തിയ വിവരം പതിനേഴുകാരൻ പെൺകുട്ടിയെ അറിയിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്. അതേസമയം, അഭിരാമിന്റെ കൊലപാതകത്തിൽ പൊലീസിന് […]
Read more

മുഖമാണ് താക്കോൽ- പുതിയ പ്രചാരണവുമായി ഗോദറേജ് സെക്യൂരിറ്റി സൊല്യൂഷൻസ്

കൊച്ചി: യുവർ ഫേസ് ഈസ് കീ- മുഖമാണ് താക്കോൽ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ്. ഫേസ് ഐഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതു തലമുറ ഹോം ഡോർ ലോക്കറായ ഗോദറേജ് എൻഎക്സ് പ്രോ എൻക്രിപ്റ്റിനെ പരിചയപ്പെടുത്തുന്നതാണ് പ്രചാരണം. സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനും ജോലിസ്ഥലങ്ങളിലും യാത്രകളിലും പ്രവേശനം ഉറപ്പാക്കുന്നതിനും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വീടിൻ്റേയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രയോജനപ്പെടുത്താമെന്ന ആശയമാണ് പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു […]
Read more

പോളിക്യാബ് രണ്ട് പുതിയ ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി

കൊച്ചി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രമുഖ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ പോളികാബ് മികച്ച പുതിയ രണ്ട് ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി.’പോളികാബ് ഏറോഫെയിം ബി.എൽ.ഡി.സി ഫാൻ’, ‘പോളികാബ് വിസി പ്രൈം ബി.എൽ.ഡി.സി ഫാൻ’ എന്നിവയാണ് ഈ ഉത്സവ സീസണിൽ വീടുകൾക്ക് കൂടുതൽ ഭംഗിയും മികച്ച വായുസഞ്ചാരവും നൽകാനായി വിപണിയിലെത്തിച്ചിരിക്കുന്നത്. ആധുനിക വീടുകൾക്ക് അനുയോജ്യമായ മനോഹരമായ ഡിസൈനിലാണ് പോളികാബ് ഏറോഫെയിം എത്തുന്നത്. 5-സ്റ്റാർ ബി.എൽ.ഡി.സി മോട്ടോർ, 25-സ്പീഡ് കൺട്രോൾ, സ്റ്റൈലിഷ് യു.വി ട്രിംസ്, 8-എൽ.ഇ.ഡി സ്പീഡ് ഇൻഡിക്കേറ്റർ, റിമോട്ട് കൺട്രോൾ സംവിധാനം […]
Read more

റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ ഗോൾ’; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: റോഡ് അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഗോൾഡൻ ഗോൾ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അപകടത്തിൽപ്പെടുന്നവർക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. അപകടം നടന്നാൽ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവം വിലയിരുത്തി അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കുന്ന സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ് സേവനത്തിന് പുറമെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ അപകടസ്ഥലത്തിന് ഏറ്റവും അടുത്തുള്ളതും ആവശ്യമായ ചികിത്സാ സൗകര്യങ്ങളുള്ളതുമായ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ വേഗത്തിൽ എത്തിക്കാനാകും. […]
Read more

വർക്കലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജൻ സുബിനയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനാണ് പ്രധാനമായും വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഷാജനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

അയോധ്യ സംഭാവന തട്ടിപ്പ് കേസ്; ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യയിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി. കേസിൽ കുറ്റപത്രം സമർപ്പിച്ചെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മേലുള്ള കോടതിയുടെ നിരീക്ഷണവും ഇതോടെ അവസാനിപ്പിച്ചു. അതേസമയം, കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്‌ഐടിക്ക് സുപ്രീംകോടതി അനുമതി നൽകി. ഹർജിക്കാർക്ക് വിചാരണയ്ക്കിടെ മജിസ്ട്രേറ്റ് കോടതിയെ സഹായിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപര്യം മുൻനിർത്തിയാണ് ഈ അനുമതി […]
Read more

രാജസ്ഥാനിൽ റോഡ് നിർമാണത്തിനിടെ വൈദ്യുതാഘാതം; എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജുൻജുനുവിൽ റോഡ് നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉദയ്പൂർവതി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാപോളി ഗ്രാമത്തിലാണ് ദാരുണമായ അപകടം ഉണ്ടായത്. റോഡ് നിർമാണത്തിനിടെ ചരൽ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം അബദ്ധത്തിൽ മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന വൈദ്യുതിവിതരണ ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ യന്ത്രത്തിലൂടെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവഹിക്കുകയും സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix