Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

യുവാക്കൾക്ക് മതിയായ പരിഗണനയില്ല; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്. അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്ന് പരിഗണിക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. കഴിഞ്ഞ തവണ 12 പേരാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇത് മൂന്നായി കുറഞ്ഞു. കെഎം അഭിജിത്ത്, എബിൻ വർക്കി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച […]
Read more

നാലുവയസുകാരനെ മർദിച്ച് കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിലാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെഹ്റു യുവകേന്ദ്രത്തിന് സമീപത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നാവോ സ്വദേശിയായ സുധ കശ്യപ് നൽകിയ പരാതിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 12-നാണ് മരുമകനായ ഭീഷ്മ, സുധയുടെ പേരക്കുട്ടി അർണവിന്റെ മരണവിവരം അവരെ അറിയിച്ചത്. ‘ലജ്പത് നഗറിലെ വീട്ടിലെത്തിയപ്പോൾ […]
Read more

പാലക്കാട് എൽഡിഎഫിൽ നിർണായക തീരുമാനം; ഹോട്ടൽ വ്യവസായി എൻഎംആർ റസാഖ് സ്ഥാനാർഥിയാകുമെന്ന് സൂചന

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണ. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിൻ്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിർ​ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻഎംആർ റസാഖ്.
Read more

നിക്ഷേപകരെ വഞ്ചിച്ചു; അഗ്രി-ടൂറിസം തട്ടിപ്പിൽ അച്ഛനും മക്കളും പിടിയിൽ

കളമശ്ശേരി: അഗ്രി ടൂറിസം പദ്ധതികളിൽ വൻലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ തട്ടിയ കേസിൽ അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ. ‘അറ്റ്കോസ്’ അഗ്രി ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരായ മുരളീധരൻ (62), മക്കളായ ആഷിക് മുരളി, അഖിൽ മുരളി എന്നിവരെയാണ് കളമശ്ശേരി പൊലീസ് തൃശ്ശൂർ അമലനഗറിലെ അപ്പാർട്ട്മെന്റിൽ നിന്ന് പിടികൂടിയത്. നിക്ഷേപകർക്ക് പണമോ ലാഭവിഹിതമോ നൽകാതിരുന്നതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിലായി 54 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ […]
Read more

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു; എൽപിജി വിതരണം സുഗമമാകുന്നു: ജയ്ശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. നേരിട്ടുള്ള ചർച്ചകൾ ഫലം കാണാൻ തുടങ്ങിയതായും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമായതായും അദ്ദേഹം പറഞ്ഞു. ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നതും ഈ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. കപ്പലുകളുടെ […]
Read more

അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ തന്ത്രം; ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് ഒരുങ്ങുന്നു. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ ശക്തമായത്. ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അമ്പലപ്പുഴയിൽ പിന്തുണ സംബന്ധിച്ച തീരുമാനം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിച്ചു. നേതാക്കൾ സുധാകരനുമായി കൂടിക്കാഴ്ചയും നടത്തി. സുധാകരൻ യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിൽ […]
Read more

ഗതാഗതനിയമലംഘനങ്ങൾക്ക് ഇളവ്; 11 ലക്ഷം കേസുകളിൽ പിഴയുടെ പകുതി മതിയാകും

തിരുവനന്തപുരം: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട 11 ലക്ഷം കേസുകളിൽ പിഴ പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം പിഴ അടയ്ക്കാത്തതിനാൽ പോലീസും മോട്ടോർ വാഹന വകുപ്പും കോടതിയിൽ കൈമാറിയ കേസുകളിലാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ കോടതി പിഴ നിശ്ചയിച്ച കേസുകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന് ഉള്ള അധികാരം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഡിസംബർ വരെയുള്ള കേസുകൾക്കാണ് ഇളവ് ലഭിക്കുക. […]
Read more

കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ – പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

സംവിധായകൻ ആയതിന്റെ പിന്നിലെ കാരണം ധനുഷ് ; കെൻ കരുണാസ്

അസുരൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ മകനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു കെൻ കരുണാസ്. കെൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് യൂത്ത്. മാർച്ച് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ താൻ സംവിധായാകനാവാൻ കാരണക്കാരൻ ധനുഷ് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെൻ കരുണാസ്. ധനുഷിന് നിന്നും താൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കിയെന്നും ധനുഷിന്റെ മുന്നിൽ ഒരു സംവിധായകനായി നിൽക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കെൻ കരുണാസ് പറയുന്നു. “ഞാന്‍ ഇവിടെ ഡയറക്ടര്‍ ആയി നില്‍ക്കുന്നുണ്ടെങ്കില്‍, അതിന് […]
Read more

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ദളിത് നേതാക്കളുടെ അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം. ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix