സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; നാളെ മുതൽ സപ്ലൈകോയിൽ വൻ ഓഫറുകൾ

തിരുവനന്തപുരം: അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്‌സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 […]
Read more

ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി; കൊട്ടാരത്തിൽനിന്നും പുറത്താക്കി

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യാൻ ബക്കിങ്ഹാം കൊട്ടാരം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് രാജകൊട്ടാരം എത്തിയത്. “ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു,” ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. “ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം മറ്റൊരു […]
Read more

ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു; 50% താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു. അന്‍പത് ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതിയില്ല. വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണിത്. ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരം നേരത്തേ സര്‍ക്കാരിനോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കോ ആയിരുന്നു. പുതിയ മാന്വല്‍പ്രകാരം അത് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. 50 ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനോ ഇളവിനായി അപേക്ഷിക്കാനോ കഴിയില്ല. 50 ശതമാനം ഹാജരില്ലാത്ത രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ അടുത്തവര്‍ഷം […]
Read more

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും, തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 […]
Read more

വയോധികന് നേരെ കരടി ആക്രമണം; രണ്ട് കൈകളിലും പരിക്ക്

മലപ്പുറം: മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ടാങ്കർ ലോറി മറിഞ്ഞ് അപകടം; പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി

പാലക്കാട്‌: പാലക്കാട്‌ കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. ഇതേതുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉണ്ടായിരുന്നത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read more

കത്തോലിക്കാ സഭയ്ക്ക് 7 വിശുദ്ധർ കൂടി; പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനും

റോം: കത്തോലിക്കാ സഭയ്ക്ക് പുതിയ ഏഴ് വിശുദ്ധന്മാർ കൂടി. ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനായ വൈദികനും. ഇതോടെ ലിയോ പതിനാലാമൻ മാർപ്പാപ്പ കത്തോലിക്കാ സഭയുടെ നേതൃ പദവിയിലേക്ക് എത്തിയതിനു ശേഷം വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരുടെ എണ്ണം ഒൻപതായി. മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ‌ഞായറാഴ്ച […]
Read more

ആദായ നികുതി റിട്ടേണ്‍; ഡിസംബർ 10 വരെ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഡിസം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. ഓഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ടു​​​ത്ത മാസം പ​​​ത്ത് വ​​​രെ​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡ് (സി​​​ബി​​​ഡി​​​ടി) വ്യക്തമാക്കി. ഗു​​​ജ​​​റാ​​​ത്ത്, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഉൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ പ​​​ര​​​മ്പര​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ തീ​​​രു​​​മാ​​​നം. അതേസമയം ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളും ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഫ​​​യ​​​ൽ ചെയ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത് നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് ആശ്വാസമാണ്. ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കും അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഓഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള […]
Read more

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. സംഭവത്തിലെ പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം […]
Read more

വേടന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; വിദേശത്തേക്ക് യാത്ര ചെയ്യാനും അനുമതി

കൊച്ചി: ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ആശ്വാസം. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില്‍ വേടന് ഹൈക്കോടതി ഇളവ് നല്‍കി. കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലേക്ക് പരിപാടിക്കായി പോകാൻ ജാമ്യവ്യവസ്ഥയിൽ […]
Read more

Recent News

Advertisement