അനധികൃത കുടിയേറ്റം: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്
ന്യൂഡല്‍ഹി: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ഇന്നുവരെ ആകെ 682 ഇന്ത്യക്കാരെ യുഎസില്‍നിന്നു നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായവരാണ്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൃത്യമായ രേഖകളില്ലാത്തതിനാല്‍ യുഎസില്‍നിന്നു നാടുകടത്തലോ മറ്റു നിയമനടപടികളോ നേരിടുന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ പൗരരാണെന്നു സ്ഥിരീകരിച്ചശേഷം മാത്രമേ ആളുകളെ ഇന്ത്യയിലേക്ക് […]
Read more