Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

തിരഞ്ഞെടുപ്പിന് മുൻപേ പരാജയപ്പെട്ട് വിജയ്‌യുടെ പാർട്ടി ടിവികെ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ […]
Read more

അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ തകര്‍ത്തുകളഞ്ഞു: ജയവര്‍ധനെ

ഗുവാഹത്തി: ഐപിഎല്‍ 2026ല്‍ വീണ്ടും വിസ്മയമായി മാറിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. മുംബൈ ഇന്ത്യന്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വൈഭവിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മഹേല ജയവര്‍ധനെ. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ അവന്‍ മികച്ച പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വൈഭവ് എങ്ങനെ മെച്ചപ്പെടുന്നുവെന്നത് കാണാന്‍ കൗതുകമുണ്ട്. അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ ശരിക്കും തകര്‍ത്തു കളഞ്ഞു. ജയവര്‍ധനെ പറഞ്ഞു. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് […]
Read more

കള്ളവോട്ട് ചെയ്‌താല്‍ ഒരു വര്‍ഷം വരെ തടവും പിഴയും

കേരളത്തിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് ഒരു തവണ ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ […]
Read more

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ് നടക്കുക. തിരിച്ചുവരവിന് കോണ്‍ഗ്രസം മൂന്നാം തവണയും വിജയം തുടരാൻ ബിജെപിയും പ്രതീക്ഷയിൽ ശക്തമായ പോരാട്ടമാണ് അസമിൽ നടക്കുക. മുന്നണികൾ തമ്മിൽ വാക്പോരും മുറുകുകയാണ്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ കഴിഞ്ഞ ദിവസം പ്രസ്‍താവന നടത്തിയിരുന്നു. അതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ […]
Read more

പോസ്റ്റൽ വോട്ടിൽ ഇടപെട്ട് ഹൈക്കോടതി; ആരുടെയും വോട്ടവകാശം നഷ്ട്ടപെടുത്തില്ല

എറണാകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നു എന്ന് ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. ആരുടെയും വോട്ട് അവകാശം നഷ്ടപ്പെടുത്താൻ ആകില്ലെന്നും അർഹരായ എല്ലാവർക്കും ബാലറ്റ് നൽകണമെന്നും കോടതി പറഞ്ഞു. ഇന്ന് 3 മണിക്ക് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കും. തപാൽ ബാലറ്റുകൾ എത്താത്തതിനെ തുടർന്ന് പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും വോട്ടുചെയ്യാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽനിന്ന്‌ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്.ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പൊലീസ്, […]
Read more

വോട്ട് ചെയ്യാൻ ജാമ്യം ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

എറണാകുളം: വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അപേക്ഷിച്ചു സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും […]
Read more

വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഫ് സ്ഥാനാർത്ഥി

പത്തനംതിട്ട : വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് പത്തനംതിട്ട അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവന് പോലും ഭീഷണിയുണ്ട്. താൻ ഒരു കേസിലും പ്രതിയല്ല. തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഐഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. […]
Read more

ഏത് ബൂത്തിലാണ് വോട്ട്;സെക്കന്റുകൾ കൊണ്ട് അറിയാം

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൊട്ടിക്കലാശം അവസാനിച്ചു ഇന്ന് നിശബ്ദത പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദത പ്രചാരണത്തിനിറങ്ങുമ്പോൾ വിജയപ്രതീക്ഷ ഏറെയാണ്. നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ നിങ്ങളുടെ പോളിംഗ് ബൂത്ത് എവിടെയാണെന്ന് സ്മാർട്ട് ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കണ്ടെത്താമെന്നതാണ്. ഇതിനായി ബ്രൌസറിൽ https://electoralsearch.eci.gov.in/ സെർച്ച് ചെയ്ത് തുറക്കുകയാണ് വേണ്ടത്. […]
Read more

ശുഭ്മാന്‍ ഗിൽ ഇന്ന് കളിക്കും ഉറപ്പ് പറഞ്ഞ് സായ് സുദര്‍ശന്‍

ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് തിരിച്ചെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാണ് ഇന്ന് ഗുജറാത്തിന്റെ മത്സരം. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അറിയിച്ചു. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് […]
Read more

ആരോപണത്തില്‍ ഉറച്ച് മാത്യു കുഴല്‍നാടൻ; ജലവിഭവ വകുപ്പിന് ഒഴിഞ്ഞുമാറാൻ കഴിയില്ല

എറണാകുളം: കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതവുമാണ് എന്ന ആരോപണത്തില്‍ ഉറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഈ വിഷയത്തിൽ സിപിഐഎമ്മിനെ സഹായിക്കാന്‍ ബിജെപി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഐം ബിജെപി ഡീല്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 2018ലും 19ലും കരിമണലായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ എന്തിന് വേവലാതിപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix