Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശുഭ്മാന്‍ ഗിൽ ഇന്ന് കളിക്കും ഉറപ്പ് പറഞ്ഞ് സായ് സുദര്‍ശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് തിരിച്ചെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാണ് ഇന്ന് ഗുജറാത്തിന്റെ മത്സരം. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അറിയിച്ചു. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് അന്ത്യം കുറിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഗുജറാത്തിന്റെ ലക്ഷ്യം. അതേസമയം, പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. .

Tags :

Recent News

Advertisement
WhiteswanTV Footer