Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

നിതിൻ്റെ അമ്മയെ കാണാൻ എത്തി സിദ്ധാർഥന്‍റെ അമ്മ

തിരുവനന്തപുരം: മക്കളെ നഷ്ട്ടപെട്ട രണ്ട് അമ്മമാരുടെ വേദന കണ്ട് വിറങ്ങലിച്ചു അഞ്ചരക്കണ്ടി. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ സമാന സാഹചര്യത്തിൽ കണ്ണൂർ ഡെന്റൽ കോളജിൽ മരിച്ച നിതിന്‍റെ വീട്ടിൽ എത്തി. മകൻ മരിച്ച തിന് ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ […]
Read more

സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ബെംഗളൂരു: ഇന്നലെ കായിക പ്രേമികൾക്ക് ഇരട്ടി സന്തോഷം കിട്ടിയ ദിവസമായിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സഞ്ജു ചേട്ടൻ തിരിച്ചുവരവ് നടത്തിയപ്പോൾ മറുഭാഗത് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം കുറിച്ചു. ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്. ഒരു ഗോളിന് പിന്നിലായി ശേഷമായിരുന്നു ഈ തിരിച്ചുവരവ്. 27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ബംഗളുരു മുന്നിലായി. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് […]
Read more

സണ്ണി ജോസഫ് ഇഷ്ടക്കാർക്ക് മാത്രം സീറ്റ് നൽകി:തോമസ് വർഗീസ്

കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശവുമായി മുൻ ഡി സി സി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് രംഗത്ത്. പേരാവൂരിൽ കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കളെ സണ്ണി ജോസഫ് ഒതുക്കിയെന്നും, തനിക്ക് ഇഷ്ട്ടപെട്ടവർക്ക് മാത്രമാണ് സീറ്റ് നല്കിയതെന്നുമാണ് തോമസ് വർഗീസിന്റെ ആരോപണം. 2021 ൽ സണ്ണി ജോസഫ് തന്റെ അവസാന മത്സരമാണെന്ന് പറഞ്ഞായിരുന്നു വോട്ട് തേടിയത്. എന്നാൽ ഇത്തവണ സ്വന്തമായി വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു മത്സരത്തിനിറങ്ങി. എന്നുമാണ് തോമസ് വർഗീസിന്റെ ആരോപണങ്ങൾ.
Read more

മുഖ്യമന്ത്രി ചർച്ച;കോൺഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും: എ പി അനിൽകുമാർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ് കോൺഗ്രസിനുള്ളിൽ. പല അഭിപ്രായങ്ങളും വിമർശനങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ. ഹൈക്കമാൻഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരും. സമയം ആകുമ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനിൽകുമാർ പറഞ്ഞു. ആർ ശങ്കർ […]
Read more

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു […]
Read more

അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ വിജയമുറപ്പെന്ന് എച്ച് സലാം

ആലപ്പുഴ: ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കഴിഞ്ഞത്. വൻ താരനിരകളും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾക്കും ഒക്കെയാണ് കേരളം ഇത്തവണ സാക്ഷ്യം വഹിച്ചത്. അതിനിടയാണ് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ സിപിഎം വിടുകയും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തത്. ഇതോടെ ശ്രദ്ധാകേന്ദ്രമായി മണ്ഡലമായി മാറി അമ്പലപ്പുഴ. എന്നാൽ, അമ്പലപ്പുഴയിൽ ആത്മവിശ്വാസത്തിലാണ് എൽഡിഫ് സ്ഥാനാർത്ഥിയായ എച്ച് സലാം. ബിജെപി-യുഡിഎഫ് ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം […]
Read more

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം വാണിജ്യ സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. പിടികൂടിയവയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.
Read more

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അന്വേഷണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

നേമത്ത് യുഡിഫ് സ്ഥാനാർത്ഥി ശബരിനാഥിന് അട്ടിമറി വിജയം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം. എൽഡിഫിനായി വി ശിവൻകുട്ടിയും, യുഡിഫിനായി ശബരിനാഥും ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും മത്സരത്തിനിറങ്ങിയപ്പോൾ ശക്തമായ പോരാട്ടമായിരുന്നു മണ്ഡലത്തിൽ. ഇപ്പോഴിതാ, നേമത്ത് അട്ടിമറി വിജയം ഉറപ്പെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 4500-നും 5300-നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്. ശബരിനാഥന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതായും നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലുണ്ട്. മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെട്ടു എന്നും […]
Read more

പത്തനംതിട്ടയിൽ പോളിങ് ശതമാനം 70.77; ഈ നേട്ടം ആർക്ക്

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന ജില്ലയാണ് പത്തനംതിട്ട. റാന്നി, കോന്നി, ആറന്മുള, തിരുവല്ല, അടൂർ എന്നി മണ്ഡലങ്ങൾ ചേർന്നതാണ് പത്തനംതിട്ട നിയോജക മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തിനേക്കാൾ വർധനവ് ഈ തവണ രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിനോടൊപ്പം നിന്നു. വോട്ടിങ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകും എന്ന ചിന്തയിലാണ് മുന്നണി സ്ഥാനാർഥികൾ. സാധാരണ ഇടത്തോട്ടും വലത്തോട്ടും ചായ്‌വുള്ള ജില്ലയിൽ ഇത്തവണ സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix