Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

നിതിന്‍ രാജിൻ്റെ മരണം;ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂര്‍: നിതിന്‍ രാജിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് എഫ്‌ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിന്‍ രാജിന്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിന്‍ രാജ് വായ്പ എടുത്തതായി പറയുന്ന ലോണ്‍ ആപ്പിനെതിരെയാണ്. സംഭവത്തിൽ സസ്‌പെന്‍ഷനിലായ അധ്യാപകര്‍ ഒളിവിലാണ്. സംഭവത്തില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും
Read more

മുൻ കാമുകൻ ഉപദ്രവിക്കുന്നു; ഓപ്പൺഎഐക്കെതിരെ കേസ് നൽകി വനിത

കാലിഫോർണിയ: മുൻ കാമുകൻ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ഉപദ്രവിക്കുന്നു എന്നാരോപിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ്ത് വനിത. ഈ കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടിയിരുന്നു. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ […]
Read more

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശി

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങളായിരുന്നു. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്‍റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍, റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പിനായി മത്സരങ്ങൾ കടുക്കുകയാണ്. ഇന്നലെ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ […]
Read more

മദ്യലഹരിയിൽ പിതാവിന്റെ ക്രൂരത; 15-കാരന് മർദ്ദനം

ഇടുക്കി: മദ്യലഹരിയിൽ സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചുകാരനായ മകനാണ് പിതാവിന്റെ അതിക്രമത്തിന് ഇരയായത്. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ നജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ഉപദ്രവിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ […]
Read more

ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായി ശുഭ്മന്‍ ഗില്‍

ലക്‌നൗ: ഐപിഎല്ലില്‍ കോലിയുടെ റെക്കോര്‍ഡ് മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. 2016ല്‍ 27 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്. ഇതേ നേട്ടം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ 26 വയസ്സും 216 ദിവസവും പ്രായമുള്ളപ്പോള്‍ ഗില്‍ പിന്നിട്ടു. റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ടീമിന് ഉജ്ജ്വല വിജയവും […]
Read more

മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ആര്‍സിബി;തോറ്റത് 18 റണ്‍സിന്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 റൺസിനാണ് മുംബൈയുടെ തോൽവി. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് സാധിച്ചത്. ഫില്‍ സാള്‍ട്ട് (36 പന്തില്‍ 78), രജത് പടിധാര്‍ (20 പന്തില്‍ 53), വിരാട് കോലി (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റൻ […]
Read more

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളിയുടെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് നീട്ടിയിരിക്കുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ കേസെടുത്തിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായം. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.
Read more

പത്തു വർഷം ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റി, ജീവനക്കാരിക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: പത്തു വർഷത്തോളമായി കുവൈത്തിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ ജീവനക്കാരിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും വിധിച്ചു.കുവൈത്തിൽ സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കുറ്റത്തിനാണ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ നൽകിയത്. തന്റെ പേര് പേറോൾ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന സാഹചര്യം മുതലെടുത്താണ് പ്രതി ഈ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഏകദേശം 1,10,000 കുവൈറ്റ് ദിനാർ ഇവർ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. […]
Read more

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം; പരാമർശം തിരുത്തി മുഹമ്മദ് ഷിയാസ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകളും അഭിപ്രായങ്ങളും കോൺഗ്രസിൽ നിന്നും ഉയർന്നു വന്നിരുന്നു. ഏറെ വിവാദമായിരുന്നു എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം എന്ന ഡി സി സി അധ്യക്ഷനായ മുഹമ്മദ് ഷിയാസിന്റെ ഈ പരാമർശം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. പിന്നീട് പരാമർശം വിവാധമായതോടെ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നും പറഞ്ഞിരുന്നു ഷിയാസ്. ഇപ്പോഴിതാ, ആ പ്രതികരണത്തിലും തിരുത്തൽ വരുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും […]
Read more

35 വർഷം ഇടതുകോട്ട; ഉദുമ കൈവിടുമോ ഇക്കൊല്ലം?

കാസർഗോഡ്: 35 വർഷമായി ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണ് ഉദുമ. ഇത്തവണ ചുവപ്പുകോട്ട തകർന്ന് അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഫ്. മുൻ കാലയളവിനെക്കാൾ മികച്ച വോട്ടുവർധന ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. 49 വർഷത്തെ ചരിത്രമുള്ള മണ്ഡലത്തിൽ 2006-ൽ എൽ.ഡി.എഫിലെ കെ.വി. കുഞ്ഞിരാമനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടി മണ്ഡലത്തിൽ വിജയിച്ചത്. ആ വിജയം പിന്നീടങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതു പക്ഷത്തിനോടൊപ്പം നിന്നു. ഭൂരിപക്ഷം എത്ര വർധിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫ്. തുടക്കംമുതൽ ചിന്തിച്ചിരുന്നത്. മികച്ച പ്രചാരണം മണ്ഡലത്തിൽ എൽ.ഡി.എഫ്. കാഴ്ചവെക്കുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix