Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

സ്വർണക്കള്ളൻ എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെ ഫോട്ടോക്ക് സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പ് നൽകിയ 19കാരനെതിരെ കേസെടുത്ത്‌ പോലീസ്. അനുനന്ദ് ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസ് നടപടി എടുത്തിരിക്കുന്നത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ് ഇട്ടത്.
Read more

കേരള പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ആന്ധ്രയിൽ പിടിയിൽ

തിരുപ്പതി: മൂന്ന് സംസ്ഥാനങ്ങളിലായി ഇരുപതിലധികം കൊലപാതകക്കേസുകളിൽ പ്രതിയായ കർണാടക സ്വദേശി തിരുപ്പതിയിൽ പോലീസിന്റെ പിടിയിലായി. അബ്ദുൽ അസീസ് എന്ന പി. വിശ്വനാഥാണ് (പ്രശാന്ത്) ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായത്. തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ തിരുപ്പതി ജില്ലയിൽ തിരുച്ചാനൂർ, രാമചന്ദ്രപുരം, പിച്ചാട്ടൂർ മേഖലകളിലായി നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. 2018-ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ […]
Read more

പ്രതിപക്ഷ നേതാവിന് വനവാസത്തിനായി കോന്നിയിലേക്ക് വരാം: ജനീഷ് കുമാർ

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന നിയോജക മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഒരു സീറ്റ് പോലും നേടാനാവാതെ യുഡിഫ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും യുഡിഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് […]
Read more

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%; കണക്കുകൾ ഇനിയും മാറിയേക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പോളിങ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് പോളിങ് ശതമാനം 79.63% ആണ്. ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കായതിനാൽ കണക്കുകളിൽ ഇനിയും മാറ്റം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ കണക്കുകൾ പുറത്തു വിട്ടത്. കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് […]
Read more

ബുംറക്ക് എന്തുപറ്റി; 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ വിക്കറ്റില്ലാതെ 122 പന്തുകള്‍

മുംബൈ: ഐപിൽലിൽ മുംബൈയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ബോളർ. എന്നാൽ ഇത്തവണ തന്റെ 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യമായി ജസ്പ്രീത് ബുംറക്ക് വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍ കളിക്കേണ്ടതായി വന്നു. 122 പന്തുകളാണ് ബുംറ ഈ അഞ്ചു മത്സരങ്ങളിലായി എറിഞ്ഞത്. ഒന്നിൽ പോലും വിക്കറ്റ് കണ്ടെത്താൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും […]
Read more

ടെറസിൽ കിടന്നുറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണ് തൊഴിലാളിക്ക് പരിക്ക്

കൊല്ലം: ചൂട് കാരണം രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളി സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് ഗുരുതര പരിക്ക്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണു പരിക്കേറ്റത്. ഫിൽറ്റർ ഹൗസ് ജംക്‌ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. രാവിലെ മറ്റ് തൊഴിലാളികൾ എഴുന്നേറ്റപ്പോൾ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലായിരുന്നു. തുടർന്നുണ്ടായ തിരച്ചിലിനൊടുവിലാണ് മീപത്തെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലായി വീണു കിടക്കുന്നത് കണ്ടത്. . തലപൊട്ടി രക്തം വാർന്ന് […]
Read more

ബാറ്റിങ്ങിനിടെ പന്തെടുത്ത് കറക്കി നോക്കി ടിം ഡേവിഡ്; വിവാദം ഒഴിയാതെ ഐപിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ സൂപ്പർ സൺ‌ഡേ പോരാട്ടമായിരുന്നു. രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസിനെ നേരിട്ടു. മത്സരത്തിന് പിന്നാലെ വിവാദങ്ങൾ‌ ഒന്നിനുപിറകേ ഒന്നായി വരികയാണ്. ‌ ‌മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ​ഗ്ലൗസ് മാറ്റവും ബാറ്റ് പരിശോധനയ്ക്കിടെ സൂപ്പർ താരം രോഹിത് ശർമ അമ്പയറുമായി കയർത്തു സംസാരിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ ബെം​ഗളൂരു താരം ടിം ഡേവിഡ‍് പന്തു പരിശോധിക്കുന്നതും ചർച്ചയായിരിക്കുകയാണ്. ബാറ്റിങ്ങിനിടെ പന്തിന്റെ ആക‍ൃതി പരിശോധിക്കാനായി ബെം​ഗളൂരു താരം ടിം ഡേവിഡ് […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കൊല്ലം: കൊല്ലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റു. എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലേക്കിടിച്ചത്. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

22 ദിവസം കഴിഞ്ഞോട്ടെ കണക്ക് തീർക്കും; ഭീഷണിയുമായി കെഎസ്‌യു നേതാവ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. സാറേ സുഖമാണല്ലോ സുഖിക്കാന്‍ പോവുന്നതേ ഒള്ളു, 22 ദിവസം കൂടെ കഴിഞ്ഞോട്ടേ സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ. ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം. കണക്കുകള്‍ ഒരുപാടുണ്ട്, ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ സാറേ. എന്നായിരുന്നു അരുൺ രാജേദ്രൻറെ ഭീഷണി. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ […]
Read more

സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി നാലംഗ സംഘം

ബെംഗളുരു: ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥികൾ സഹപാഠിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തിയാണ് സഹപാഠിയെ തട്ടിക്കൊണ്ടു പോയത്. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം. ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം യുവാവിനെ കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അമ്പതിനായിരം രൂപ നൽകണമെന്നായിരുന്നു ആവശ്യം. ആദ്യം സുഹൃത്തുക്കൾ പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്‌തെങ്കിലും സംശയം തോന്നിയതിന് പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.മൊബൈൽ ലൊക്കേഷൻ വെച്ച് പ്രതികളെ പിടികൂടി. ബിഹാർ, കേരളം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix