ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് സ്വന്തം തട്ടകത്തിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കഴിഞ്ഞ മത്സരത്തിലെ വിജയവുമായി അടുത്ത മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ, ബെംഗളൂരു എഫ്സിയുടെ തട്ടകത്തിൽ പോയി അവരെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്നിറങ്ങുക. നിലവിൽ നാല് പോയൻറുമായി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിലെ പല താരങ്ങളും ടീം വിട്ടുപോയതതോടെ ദുർബലവസ്ഥയിലായിരുന്നു ടീം. അതിനിടയാണ് കോച്ചിൻറെ […]
Read more