Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

കേരളത്തിലെവിടെയും ബിജെപി ജയിക്കില്ല; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എസ്ഡിപിഐ. ആരും ആവശ്യപ്പെട്ടിട്ട് അല്ല ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കില്ലന്നും നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ […]
Read more

വൈഭവ് ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറാകും

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെടിക്കെട്ട് തീര്‍ക്കുന്ന വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസാണ് വൈഭവ് ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ […]
Read more

പ്രതിഷേധം കനത്തു; വിവാദ ചിത്രം പിൻവലിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ചിരുന്ന പോസ്റ്റ് വലിയ വിവാദമായിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ഉണ്ടായിരുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരായി ഉയർന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Read more

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരിക്ക്

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണമേറ്റ് മലയാളി അധ്യാപികക്ക് പരിക്ക്. സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ ഗെയിം കളിക്കുന്നത് തടഞ്ഞതിനാണ് എട്ടാം ക്ലാസ് വിദ്യാർഥി അധ്യാപികയെ ആക്രമിച്ചത്. ചെങ്ങന്നൂർ സ്വദേശിനിയായ സ്മിത എൻ പിള്ളയ്ക്കാണ് മൂക്കിന് ഗുരുതരമായ പരിക്കേറ്റത്. ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. പിന്നീട്, വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള അധ്യാപികയ്ക്ക് ഡോക്ടർമാർ […]
Read more

വിജയം തുടരാന്‍ ചെന്നൈ, ആദ്യ ജയത്തിനായി കൊല്‍ക്കത്ത

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതെ ജയം തുടരാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുവശത്തു ആദ്യ ജയം തേടിയാണ് കൊൽക്കത്ത ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത. എന്നാൽ, കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ […]
Read more

മരണശേഷവും നിതിന് അധിക്ഷേപം; ഡോ. എം കെ റാമിനെതിരെ നിതിന്റെ സഹപാഠി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരണപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത്. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് വെളിപ്പെടുത്തൽ. നിതിനെ സ്ലം ഡോഗ് എന്നാണ് സാര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാള്‍ സംസാരിച്ചിരുന്നു. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവന്‍ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. […]
Read more

രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി; ഹൈദരാബദിന്റെ ജയം 57 റണ്‍സിന്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 57 റൺസിന് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ പരാജയം ഏറ്റുവാങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് രാജസ്ഥാന്‍ നേരിട്ടത്. വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറൽ, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവർ റൺസ് ഒന്നും എടുക്കാതെ ക്രീസിൽ നിന്നും മടങ്ങി. പിന്നീട് ഇറങ്ങിയ യശസ്വി ജയ്‌സ്വാളും, റിയന്‍ പരാഗും രണ്ടക്കം കാണാതെ പുറത്തായി. ജഡേജ – ഫെരേര […]
Read more

ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പോലീസുകാർക്കും ഹെൽമെറ്റ് നിർബന്ധം

മുംബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കി മഹാരാഷ്ട്ര പോലീസ്. റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളിലും ഗുരുതരമായ പരിക്കുകളിലും 35 മുതല്‍ 40 ശതമാനം വരെ ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് നിർബന്ധമാക്കുന്നത്. പുതിയ നിർദേശപ്രകാരം, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 (ഡി) പ്രകാരം പിഴ ചുമത്തും. കൂടാതെ, അത്തരം നിയമലംഘനങ്ങളുടെ […]
Read more

ഐപിഎല്ലിൽ ഇന്ന് വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് അത്ര എളുപ്പമാകില്ല. ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് ഹൈദരാബാദിന്റെ തിരിച്ചടി. രാജസ്ഥാന് ബൗളിങ്ങിലും ടെൻഷൻ ഇല്ല. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read more

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു

കൊച്ചി: ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം ആഗ്രഹിക്കുന്നവര്‍ക്കായി 1992-ല്‍ ആരംഭിച്ചതാണ് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട്. ഈ വിഭാഗത്തിലെ തന്നെ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ പദ്ധതികളിലൊന്നാണിത്. 2026 മാര്‍ച്ച് 30-ലെ കണക്കനുസരിച്ച് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു. ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടുകളാണ് ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍. കമ്പനികളുടെ വലുപ്പവ്യത്യാസമില്ലാതെ മികച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix