Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

ഡീൽ ആരോപണംമുതൽ പ്രളയംവരെ; പ്രചാരണം അവസാനിക്കുമ്പോൾ ജനവിധി ആർക്കൊപ്പം ?

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് അടുക്കുമ്പോൾ പ്രതീക്ഷയോടെ മുന്നേറുകയാണ് മുന്നണികൾ. പരസ്യ പ്രചാരണം അവസാനിച്ചു ഇന്ന് നിശബ്ദത പ്രചാരണം. വികസന നേട്ടങ്ങൾ എന്നുപറഞ്ഞു ഇടതുപക്ഷവവും വീഴ്ചകൾ ചൂണ്ടിക്കാട്ടി ടീം യൂഡിഫും അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിട്ട് ബിജെപിയും പോരിനിറങ്ങുമ്പോൾ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ […]
Read more

ആദ്യജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ

ന്യൂഡൽഹി: ആദ്യ ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രണ്ടുകളിയും ജയിച്ച ഡല്‍ഹിയും രണ്ടു കളിയും തോറ്റ ഗുജറാത്തുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കുമാറിയെത്തുന്നത് ഗുജറാത്തിന് ആശ്വാസമാകും. ഗില്ലിനൊപ്പം നല്ലതുടക്കം നല്‍കാന്‍ സായ് സുദര്‍ശനും ഉണ്ട്. ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ എന്നിവർ മങ്ങിയഫോമില്‍ തുടരുകയാണ്. എന്നാൽ ഡൽഹി ഫോമിലാണ്. ശ്രദ്ധാകേന്ദ്രമായി ഡല്‍ഹിയുടെ പുതിയ ഹീറോ സമീര്‍ […]
Read more

നേമത്ത് ബിജെപി ബൂത്ത്ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ്. 336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റര്‍ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു. പൊലീസും എക്‌സൈസും ശരിയായ രീതിയിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഇടപെടല്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
Read more

കേരളം നാളെ വിധി എഴുതും; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലതല കേന്ദ്രങ്ങളില്‍ നടക്കും. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. 883 സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നത്. 24 താൽക്കാലിക ബൂത്ത് ഉൾപ്പെടെ 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത […]
Read more

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം; പരാതിയുമായി മന്ത്രി എം ബി രാജേഷ്

പാലക്കാട്: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുന്നു എന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്. കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.അതിനെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും […]
Read more

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം

ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 25 റണ്‍സ് വീതം നേടിയ നമന്‍ […]
Read more

രാജസ്ഥാനെതിരെ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തും

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടം. രാജസ്ഥാന്റെ ഹോം ​ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ഹാർദിക്കിന് പകരം സൂര്യകുമാറാണ് മുംബൈയെ നയിച്ചത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് കോച്ച് സ്ഥിരീകരിച്ചു. ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മുംബെെ […]
Read more

ഉറങ്ങിക്കിടന്ന അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: ഉറങ്ങിക്കിടന്ന സ്വന്തം അമ്മയുടെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് 37 വയസ്സുള്ള മകൻ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട പോലീസ് അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ തന്നെയാണ് […]
Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്ത്

കണ്ണൂർ: നാടിനെ ഏറെ നടുക്കിയ ദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ. ഇപ്പോഴിതാ, നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് കൂടിക്കാഴ്ച്ചയിലെ ചർച്ച വിഷയം. കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആ​ഗ്രഹം. കയറി താമസത്തിൻ്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒരോന്നായി സർക്കാർ തിരികെ തന്നെന്നും […]
Read more

മദ്യപിച്ച് വാഹനമോടിച്ചു അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ അറസ്റ്റിൽ. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ ആണ് സംഭവം. മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ വാർണറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix