തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് അടുക്കുമ്പോൾ പ്രതീക്ഷയോടെ മുന്നേറുകയാണ് മുന്നണികൾ. പരസ്യ പ്രചാരണം അവസാനിച്ചു ഇന്ന് നിശബ്ദത പ്രചാരണം. വികസന നേട്ടങ്ങൾ എന്നുപറഞ്ഞു ഇടതുപക്ഷവവും വീഴ്ചകൾ ചൂണ്ടിക്കാട്ടി ടീം യൂഡിഫും അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിട്ട് ബിജെപിയും പോരിനിറങ്ങുമ്പോൾ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.
110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ അത് പൂട്ടിപ്പോവുകയും ചെയ്തതിന്റെ നിരാശയിലല്ല, ബി.ജെ.പി.യുള്ളത്. ഒരു എം.പി.യും തലസ്ഥാന കോർപ്പറേഷൻ ഭരണവും സ്വന്തമാക്കിയതിന്റെ ശൗര്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അഭിമന്യുവിന്റെ കൊലപ്പെടുത്തിയവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തവും പറഞ്ഞു കോൺഗ്രസ് വോട്ടു തേടുമ്പോൾ, വയനാട് ഫണ്ട് വിവാദം ഉയർത്തിയാണ് എൽ.ഡി.എഫ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പിരിവെടുത്ത പണത്തിനെക്കുറിച്ചും വീടുനിർമാണം തുടങ്ങാത്തതും അവർക്കൊരു തലവേദനയാണ്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിൽ ഇറങ്ങുമ്പോൾ ജനമസ്സ് ആർക്കൊപ്പമെന്നത് വിധി വരുന്ന ദിവസം വരെ കാത്തിരിക്കണം.




