Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു. അതായിരിക്കും തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധി […]
Read more

യുഡിഎഫിനെ പിന്തുണക്കും: സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചു. സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത് . ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം വ്യക്തമാക്കിയത് .ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. […]
Read more

കുവൈത്ത് വ്യോമപരിധിയിലേക്ക് ഏഴ് ഡ്രോണുകൾ; നാലെണ്ണം തകർത്തു

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വ്യോമപരിധിയിൽ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ നാല് ഡ്രോണുകൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും മറ്റുള്ള മൂന്ന് ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം ഇറാൻ നടത്തുന്ന ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ലെന്നും ദീർഘകാല […]
Read more

അഖില്‍ മാരാരിനു മറുപടി കൊടുക്കണമെങ്കിൽ കാത്തിരിക്കണം, തിരുത്തിപ്പറയും: രമേശ് പിഷാരടി

കൊച്ചി: തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടി രംഗത്ത് . അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ലെന്നും രണ്ട് വര്‍ഷം കാത്തിരുന്ന ശേഷം അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ മറുപടി പറയാവൂ എന്നും രമേഷ് പിഷാരടി പരിഹസിച്ചു. അഖില്‍ ചിലപ്പോള്‍ എന്നേക്കാളും ഇളയ ആളായിരിക്കും. അഖില്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറില്ല . ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അഖില്‍ […]
Read more

ഉത്തർപ്രദേശ് മുൻ ഗ്രാമ മുഖ്യൻ കൊല്ലപ്പെട്ടു; കാമുകി പിടിയിൽ

ലക്‌നൗ: കാണാതായ ഉത്തർപ്രദേശ് മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പ്രതാപ്ഗഡിലെ മുഷ്‌താഖ്‌ ഗുൽഷനാണ് കൊല്ലപ്പെട്ടത് . ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാതായത് . രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലക്ക് അടിയേറ്റതാണ് മരണ കാരണം .കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ […]
Read more

കറ്റാലയ്ക്ക് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: സ്ഥാനം നഷ്ടപ്പെടുന്ന പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ബെംഗളൂരു എഫ്സി പരിശീലകന്‍ കൂടിയായ ആഷ്‌ലി വെസ്റ്റ് വുഡുമായി ക്ലബ് സംസാരിച്ചെന്നാണ് പുറത്തു വരുന്ന വിവരം .അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. അതിനാല്‍ തന്നെ വേഗത്തില്‍ പുതിയ പരിശീലകനെ കൊണ്ടുവന്ന് ടീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. പഞ്ചാബ് എഫ്‌സിയോടു ദയനീയമായി തകര്‍ന്നതിനു പിന്നാലെയാണ് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ ക്ലബ് തീരുമാനിക്കുന്നത്. സീസണിലെ 6 […]
Read more

ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹം ഒരു സ്ഥാനാർഥി ആയതുകൊണ്ട് പറഞ്ഞതിൽ എന്താണ് തെറ്റ്? കെ എം ഷാജി മതമാണ്, മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. […]
Read more

പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണു​ഗോപാലിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായിട്ടാണ് പ്രധാനമന്ത്രിയെത്തുക. കൂടാതെ റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുത്തേക്കും. സമയക്രമത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ വ്യക്തത വന്നിട്ടില്ല . മോദി എത്തുന്നതോടെ പ്രചാരണത്തിന് ചൂട് പിടിക്കും . പാലക്കാട് വിജയ പ്രതീക്ഷയിലാണ് പത്മജ ഇറങ്ങുന്നത് .
Read more

‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

തൃശ്ശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ പോലീസ് കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത് . പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് നടപടിയെടുത്തത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് […]
Read more

മതിയായി ഈ എംഎൽഎ’ എന്ന് ബോർഡ്;ഒടുവിൽ നീക്കി

തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ എടമുട്ടത്ത് സ്ഥാപിച്ചിരുന്ന എൻ.ഡി.എ.യുടെ പ്രചാരണബോർഡ് ട്രോളുകളിൽ നിറയുകയാണ് . ട്രോളുകൾ കൂടിയതോടെ ബോർഡ് നീക്കം ചെയ്തു. ‘മതിയായി ഈ എം.എൽ.എ,. മാറ്റം തുടങ്ങാം. എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത് . മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നെഴുതിയ ബോർഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എൻ.ഡി.എ. സ്ഥാപിച്ചിരുന്നു. സി.പി.ഐ. വിട്ട സി.സി. മുകുന്ദൻ ബി.ജെ.പി.യിലെത്തി സ്ഥാനാർഥിയായതോടെയാണ് ബോർഡ് തിരിച്ചടിയായത്. നേരത്തേ എം.എൽ.എ.യുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. മണ്ഡലത്തിൽ ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ പോസ്റ്ററുകളും വിവിധയിടങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer