ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍
പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത കെണികൾ മനുഷ്യജീവിതത്തെയും മൃഗങ്ങളെയും ഒരുപോലെ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം കെണികളിൽ കുടുങ്ങി 24 പേർ മരിച്ചു. ഇവരിൽ പത്ത് പേർ പാലക്കാട് ജില്ലയിൽ നിന്നാണ്. വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് ഇത്തരം കെണികൾ കൂടുതലായി സ്ഥാപിക്കുന്നത്. വന്യമൃഗങ്ങളെ തുരത്താനായും, ചിലർ പന്നികളെ കുടുക്കി ഇറച്ചി വിൽക്കാനായും കെണി ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ, അബദ്ധത്തിൽ മനുഷ്യർ കുടുങ്ങുന്നതാണ് അപകടങ്ങൾക്ക് […]
Read more