Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

അദ്ഭുതകരമായ രക്ഷ ;ആദ്യം പിന്നോട്ട് നീങ്ങി, പിന്നാലെ മൂന്നാം നിലയിൽ നിന്ന് വീണ യുവാവ് – ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

രാജസ്ഥാൻ: രാജസ്ഥാനിലെ ജോധ്പൂരിൽ മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെപ്റ്റംബർ 9-ന് വൈകുന്നേരം 5.50-ഓടെയാണ് സംഭവം നടന്നത്. 25കാരനായ നസീർ, വസ്ത്രവ്യാപാരിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു ,സംഭവം നടന്ന് കൊണ്ടിരിക്കുമ്പോൾ, അദ്ദേഹം കെട്ടിടത്തിന്റെ ബാല്കണിയിൽ നിന്ന് വസ്ത്രക്കെട്ടുകൾ പരിശോധിക്കുകയായിരുന്നു. കൈയിൽ ഒരു വെള്ളക്കുപ്പിയുമുണ്ടായിരുന്നു. പിന്നിലേക്ക് നടന്നുകൊണ്ടിരിക്കെ ബാലൻസ് നഷ്ടപ്പെട്ട നസീർ പാരപെറ്റിന് മുകളിലൂടെ താഴേക്ക് വീണു. അദ്ദേഹം നേരിട്ട് താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടിയിലേക്കാണ് വീണത്. ഇതുവഴി ആഘാതം കുറയുകയും ഗുരുതര […]
Read more

പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ സൈബർ ആക്രമണത്തിൽ പരാതി നൽകി

കൊച്ചി : സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ അറസ്റ്റുകൾ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ, മെറ്റയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും കൈക്കൊള്ളുക.കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ ഭാര്യ ഷെർളിയും സൈബർ ആക്രമണത്തിനിരയായതായി പരാതി നൽകിയിട്ടുണ്ട്. തന്റെ ഫോട്ടോകൾ ഉൾപ്പെടെ ലൈംഗികാധിക്ഷേപ കമന്റുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ആരോപിച്ച്, വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. […]
Read more

കുവൈത്ത് പൊളിച്ച അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല; കോടികൾ പിടിച്ചെടുത്തു

കുവൈത്ത് : രാജ്യത്ത് പ്രവർത്തിച്ചിരുന്ന വലിയ അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖലയെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവും ചേർന്ന് തകർത്തു. സോഷ്യൽ മീഡിയ വഴി ശൃംഖലയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് വെളിപ്പെട്ടത്. ചൂതാട്ടവും പണം കൈമാറ്റവും നേരിട്ട് നിയന്ത്രിച്ചിരുന്ന ആറു ഈജിപ്ഷ്യൻ പൗരന്മാരെയും ഒരു സിറിയക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, പൊതുവ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര–പെർഫ്യൂം കടകൾ […]
Read more

അപ്രതീക്ഷിത നീക്കം: ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ് സാധ്യത

മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കങ്ങൾ. ജമ്മു-കശ്മീരിലെ മുൻ താരവും ഗുജറാത്ത് ഐപിഎൽ ടീമിന്റെ സഹപരിശീലകനുമായ മിഥുൻ മൻഹാസിനെയാണ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റായി കോൺഗ്രസ് എംപി രാജീവ് ശുക്ല തുടരും. അസമിലെ ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനവും നിലനിർത്തും. കർണാടകയിലെ മുൻ താരം രഘുറാം ഭട്ട് പുതിയ ട്രഷററാകും. അരുണ്‍ ധുമാൽ ഐപിഎൽ ചെയർമാനായി തുടരും. […]
Read more

സംഘർഷത്തിനിടെ എസ്.എഫ്.ഐക്കെതിരെ പൊലീസ് ലാത്തിച്ചാർജ്; ഡിവൈഎസ്‌പിക്ക് ട്രാൻസ്ഫർ

കോട്ടയം: സി.എം.എസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെതിരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്.പി കെ.ജി. അനീഷിനെ സ്ഥലംമാറ്റി. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് നിയമിച്ചു. തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ ഇടിച്ചുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടപ്പോഴാണ് ലാത്തിച്ചാർജ് നടന്നത്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ശക്തിപ്രയോഗം നടത്തിയതെന്നാണ് വിവരം. സംഘർഷത്തിനിടെ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ഡിവൈഎസ്‌പിയെ സ്ഥലംമാറ്റുമെന്നു ഭീഷണി […]
Read more

ഗൂഗിൾ ക്രോം സൂപ്പർ ബ്രൗസറായി മാറും

തിരുവനന്തപുരം: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസർ ഇനി കൂടുതൽ സ്മാർട്ടാകുന്നു. ഗൂഗിൾ, തന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ ക്രോമിൽ ജെമിനി എഐ സംയോജിപ്പിച്ചിരിക്കുകയാണ്. ക്രോമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നവീകരണങ്ങളിൽ ഒന്നായി കമ്പനി ഇതിനെ വിലയിരുത്തുന്നു. ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്‌സിറ്റി തുടങ്ങിയ എതിരാളികൾ എഐ അധിഷ്ഠിത ബ്രൗസിംഗ് ടൂളുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ നീക്കം. തുടക്കത്തിൽ അമേരിക്കയിലെ മാക്, വിൻഡോസ് ഉപകരണങ്ങളിലെയും മൊബൈൽ പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ജെമിനി എഐ ലഭ്യമാകും. പിന്നീട് […]
Read more

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ മുതൽ തുടരുന്ന സർവ്വകാല റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ₹82,240 രൂപയാണ് വില. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ കൂടി ചേർന്നാൽ ഒരു പവന് ആഭരണത്തിന് ₹91,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരും. നിലവിലെ ഗ്രാമിന്‍റെ വില ₹11,000 ആണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും റെക്കോർഡ് നിരക്ക് തുടരുന്നത്. ഡോളറിനെ മറികടന്ന് സ്വർണം […]
Read more

സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങൾക്ക് അണിയിച്ചിരുന്ന സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി ലഭിച്ച ശേഷം മാത്രമേ ശിൽപ്പങ്ങളിൽ വീണ്ടും സ്ഥാപിക്കുകയുള്ളു. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ നടത്തിയ അറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ മാറ്റിയിരുന്നു. എന്നാൽ കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ മാറ്റിയതാണ് വലിയ വിവാദത്തിന് കാരണമായത്. 2019-ൽ സ്ഥാപിച്ച സ്വർണപ്പാളികളുടെ ഗുണനിലവാരം സംബന്ധിച്ചും ഹൈക്കോടതി സംശയം ഉന്നയിച്ചിരുന്നുവെങ്കിലും, തുടർന്ന് വിജിലൻസ് അന്വേഷണം […]
Read more

പോലീസുകാരനെ പോലെ നടിച്ച് ഭീഷണി; സ്പായിൽ നിന്ന് ₹46,000 തട്ടിയെടുത്ത്‌ ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനായി നടിച്ച് സ്പാ ഉടമയെ ഭീഷണിപ്പെടുത്തി ₹46,000 തട്ടിയെടുത്ത കേസിൽ വർക്കല ചിലക്കൂർ സ്വദേശി സജീർ (33) അറസ്റ്റിലായി.വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയായ യുവതിയോട്, ‘റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണം, ഇല്ലെങ്കിൽ സ്ഥാപനം അടപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞും ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു.30,000 രൂപ പണമായും ശേഷിച്ച തുക ഗൂഗിൾ പേ വഴിയും പ്രതി കൈപ്പറ്റിയതായി അന്വേഷണം വ്യക്തമാക്കുന്നു. യുവതി നൽകിയ പരാതിയെ […]
Read more

കൗണ്‍സിലർ അനിലിൻെറ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം

തിരുവനന്തപുരം: തിരുമല വാർഡിലെ ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ നടത്തും.മൃതദേഹം ആദ്യം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുമലയിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് ശേഷമാണ് സംസ്കാരം. അനിൽ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. ആറുകോടിയിലധികം രൂപ നിക്ഷേപകരിൽ കുടിശ്ശികയുണ്ടായിരുന്നു. ‘താൻ ഒറ്റപ്പെട്ടുവെന്ന്’ വ്യക്തമാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അനിലിനെ ഓഫീസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer