Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിർണാക തെളിവായ ശബ്ദ രേഖ പുറത്ത്

കൽപ്പറ്റ: വയനാട് വനംവകുപ്പ് ഉദ്യോഗസ്ഥയെ അർദ്ധരാത്രി ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന്റെ സംഭാഷണമാണ് പുറത്തുവന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണത്തിൽ ഉള്ളത്. തെറ്റുപറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നുണ്ട്. പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിച്ചു. കേസിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് […]
Read more

പണം കൊടുത്ത് വാങ്ങിയ പുരസ്‌കാരം; ആര്യ രാജേന്ദ്രന്റെ ലണ്ടൻ അവാർഡിനെ ചൊല്ലി വിവാദം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനു ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്കാരത്തെ ചൊല്ലി സൈബിറടത്തിൽ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകൾ കൊണ്ട് മൂടുമ്പോൾ എതിരാളികൾ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്. ലണ്ടനിലെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്കാരം സ്വീകരിച്ചത്. കോർപ്പറേഷന്റെ സുസ്ഥിര വികസന […]
Read more

‘ലോകത്തിലെ എല്ലാ കുട്ടികളും എനിക്ക് ഒരുപോലെ’ ; ഡോ. എം.ലീലാവതി

തിരുവനന്തപുരം∙ തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ചു പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം.ലീലാവതി. എതിർപ്പുകളോടു വിരോധമില്ല. എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല. എതിർപ്പുകൾ നേരിട്ടു തന്നെയാണു തുടക്കം മുതൽ ജീവിതമെന്നും ലോകത്തിൽ എല്ലാ കുട്ടികളും എനിക്ക് ഒരുപോലെയാണെന്നും അവർ പറഞ്ഞു. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല –ഡോ. എം.ലീലാവതി പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തം ഉണ്ടായപ്പോഴും പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്നു […]
Read more

സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി അറിയിപ്പ്; അഞ്ച് ജില്ലക്കാർ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് നാളെ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് മറ്റെന്നാളും ജാഗ്രതാ നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് […]
Read more

രശ്മിയുടെ ഫോണിൽ ക്രൂരമർദന വിഡിയോകൾ ; സിനിമാരംഗങ്ങളെ വെല്ലുന്നതെന്ന് പൊലീസ്

പത്തനംതിട്ട∙ ഹണിട്രാപ് മാതൃകയിൽ‍ യുവാക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് ക്രൂരമായി മർദിച്ച കേസിലെ പ്രതി രശ്മിയുടെ ഫോണിൽ നിന്നു ലഭിച്ച വിഡിയോകൾ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മർദന വിഡിയോകളാണ് ഫോണിൽ നിന്നു ലഭിച്ചത്. രശ്മിയുടെ ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മർദന ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്‌വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്‌വേഡ് വെളിപ്പെടുത്താൻ ജയേഷ് തയാറാകാത്തതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് […]
Read more

കസ്റ്റഡി മർദനം; സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി,ചർച്ച 12 മണി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിവരെ വിഷയം ചർച്ച ചെയ്യാനാണ് സ്‌പീക്കർ അനുമതി നൽകിയത്. വിഷയം വലിയ രീതിയിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതാണെന്നും അതുകൊണ്ട് സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റോജി എം ജോൺ, കെ പി എ മജീദ്, മോൺസ് ജോസഫ്, […]
Read more

ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; രണ്ട് മരണം, ആറുപേ‌ർക്ക് പരിക്ക്

ഇൻഡോർ: അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്കും വാഹനങ്ങളിലേക്കും പാഞ്ഞു കയറി രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇൻഡോറിലെ എയർപോർട്ട് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. കാൽനടയായി യത്രചെയ്തിരുന്നവരെയും ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. […]
Read more

തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനു മർദ്ദനം; പ്രതി വെന്റിലേറ്ററിൽ

തിരുവനന്തപുരം ∙ ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. പേരൂര്‍ക്കട മാനസിരാഗ്യേകേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാകുന്നത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ 12ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. 13ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടുവെന്നു പറഞ്ഞാണ് ബിജുവിനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ […]
Read more

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി അശോകിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിനെ സ്ഥലംമാറ്റിയ നടപടിയിൽ വീണ്ടും സർക്കാരിന് തിരിച്ചടി. നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. സ്ഥലംമാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയത്. ഓഗസ്റ്റ് 30ന് അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാനായി സ്ഥലംമാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ എട്ടിന് സ്റ്റേ ചെയ്തിരുന്നു. […]
Read more

‘സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണക്കാരൻ മുഖ്യമന്ത്രി’ ; കോൺഗ്രസ്

കോഴിക്കോട് : സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഐ.ജി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഒരു ദിവസത്തെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകായായിരുന്നു. ഗുരുതരമായ സംഭവങ്ങളെ “ഒറ്റപ്പെട്ട സംഭവങ്ങൾ” എന്ന് മുദ്രകുത്തി മുഖ്യമന്ത്രി നിസാരവൽക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടി ഷാഫി പറമ്പിൽ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. അക്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, അതിനെ ‘ഒറ്റപ്പെട്ടത്’ എന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ […]
Read more

Recent News

Advertisement
WhiteswanTV Footer