Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പാലിയേക്കര ടോൾ വിലക്ക് തുടരും ; എല്ലാ കാര്യങ്ങളും കലക്ടറുടെ റിപ്പോർട്ടിലില്ലെന്ന് കോടതി

കൊച്ചി∙ ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) അറിയിച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുണ്ടെങ്കിൽ ഹർജിക്കാർക്ക് അക്കാര്യം കലക്ടറെ അറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവർ വ്യക്തമാക്കി. ഈ […]
Read more

റാഗിങ്ങിനോടും ജാതിവിവേചനങ്ങളോടും സഹിഷ്ണുത വേണ്ട; നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കർക്കശമാക്കാൻ യുജിസിക്ക് നിർദേശം നൽകി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്​വിയുടെയും അമ്മമാർ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങൾ കർശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല; പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ തടസമാകേണ്ടെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അല്ബുധപെടുത്തികൊണ്ട് ഇന്നലെ രാഹുൽ സഭയിലെത്തിയിരുന്നു. സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിന് നിർദേശം നൽകിയതായാണ് വിവരം. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിനാൽ ഈ ദിവസങ്ങളിൽ രാഹുൽ സഭയിലെത്തുന്നത് […]
Read more

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ; രേഖകളുടെ അഭാവം, സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കില്ല

തൃശൂര്‍∙ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ കൂടുതൽ രേഖകൾ […]
Read more

നരേന്ദ്ര മോദിയുടെ ജന്മദിനം; ‍ഡൽഹിയിൽ 75 ഡ്രോണുകള്‍ വിന്യസിക്കും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘‘ഡൽഹി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് അവ പറന്നുയരുമെന്നും അദ്ദേഹം പറ‍ഞ്ഞു. ഈ ഡ്രോണുകൾ പിന്നീട് ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും […]
Read more

മണിപ്പുരിൽ അതിതീവ്ര മഴ; അയ്യായിരത്തോളം വീടുകൾ വെള്ളത്തിനടിയിൽ

ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലായി ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ അയ്യായിരത്തോളം വീടുകൾ‌ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപക കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പ്രധാന റോഡുകളും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇറിൽ നദിയിലെ ശക്തമായ ഒഴുക്കിൽ എംഡി റംജാൻ അലി എന്ന 70 വയസ്സുകാരൻ ഒലിച്ചു പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇംഫാൽ ഈസ്റ്റ് മണ്ഡലത്തിലെ സാന്റി ഖോങ്‌ബാൽ, സീജാങ്, […]
Read more

ഇനി കെഎസ്ആർടിസി വക ഗാനമേളയും; പുതിയ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വന്തമായി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 29നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപര്യമുള്ളവർ പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദെെർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തിൽ […]
Read more

മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ആക്രമണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മദ്യലഹരിയിൽ മുക്കം പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം കിഴ്‌ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധിഖ് ആണ് അറസ്റ്റിലായത്. കയ്യിൽ കരിങ്കല്ലുമായി മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറിയ അബൂബക്കർ ഡ്യൂട്ടി തടസപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത് നാശം വരുത്തുകയും ചെയ്‌തിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
Read more

ആശുപത്രി പരിസരത്ത് ആംബുലൻസ് ‌ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി . മലങ്കര ആശുപത്രി പരിസരത്തായി ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. പരസ്‌പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർമാർ തൃശൂർ പൊലീസിൽ പരാതി നൽകി. ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തിയ ആംബുലൻസ് ‌ഡ്രൈവർമാരാണ് പരസ്‌പരം ഏറ്റുമുട്ടിയത്. എന്നാൽ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്ന് ആദ്യം മർദ്ദനമേറ്റ ഡ്രൈവർ പറയുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്ക് പരിക്കുണ്ട്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും വിശദമായി അന്വേഷണത്തിനുശേഷമായിരിക്കും കൂടുതൽ നടപടി സ്വീകരിക്കുകയെന്നും പൊലീസ് […]
Read more

തലസ്ഥാനത്ത് ചികിത്സയിലിരിക്കെ മരിച്ച രണ്ടു പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആക്കുളത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer