Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

എം വി ഗോവിന്ദൻ സിപിഎം സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവ് ജി സുധാകരൻ. എം വി ഗോവിന്ദൻ പ്രായോഗികമായും സൈദ്ധാന്തികമായും “വർഗവഞ്ചകൻ” ആണെന്നും അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ജി സുധാകരൻ തുറന്നടിച്ചു. എം വി ഗോവിന്ദൻ തന്നെ “വർഗവഞ്ചകൻ” എന്ന് പരാമർശിച്ചതിന് മറുപടിയായാണ് ജി സുധാകരന്റെ പ്രതികരണം. ഗോവിന്ദന്റെ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും തെറ്റാണെന്നും അദ്ദേഹത്തിന് പാർട്ടിയെ കുറിച്ചുള്ള അടിസ്ഥാന ബോധം ഇല്ലെന്നും ജി സുധാകരൻ ആരോപിച്ചു. “തൊഴിലാളി വർഗവും […]
Read more

വയനാട് മെഡിക്കൽ കോളേജിൽ കോടികളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച നിലയിൽ

വയനാട്: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച നിലയിൽ. സ്ട്രെച്ചറുകൾ, വീൽചെയറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. കൊവിഡ് കാലത്ത് ലഭിച്ച ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന നാല് ഫ്രീസറുകളും ഉപയോഗിക്കാതെ കേടായ നിലയിലാണ്. കൂടാതെ ആശുപത്രിയിലെ തുണികൾ കഴുകുന്നതിനായി 2019-ന് മുമ്പ് വാങ്ങിയ ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന വാഷിംഗ് മെഷീനും ഉപയോഗശൂന്യമായി കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ചയാണ് മെഡിക്കൽ കോളേജിൽ അനാസ്ഥയുമായി […]
Read more

അയോധ്യ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേര് നിർദ്ദേശിച്ച് വിഎച്ച്പി

ന്യൂഡൽഹി: ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നിർദ്ദേശിച്ചു. നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചതിനെ തുടർന്നാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്. വിഎച്ച്പിയുടെ ദേശീയ അന്തർദേശീയ ജനറൽ സെക്രട്ടറിയാണ് ബജ്രംഗ്ലാൽ ബാഗ്ഡ. ട്രസ്റ്റ് അംഗമായ കൃഷ്ണമോഹന്റെയും പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റ് അംഗമായി പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക […]
Read more

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

തൃശ്ശൂർ: തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതി നൂർ ആലം പൊലീസ് പിടിയിലായി. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഭൂട്ടാൻ അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. ജൂൺ 21-നാണ് തൃശ്ശൂരിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) കൊല്ലപ്പെട്ടത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഇല്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിധി പ്രസ്താവം മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മാറ്റിവെച്ചതിനാൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഇന്ന് കോടതിയിലെത്തിയില്ല. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ […]
Read more

ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. ഇതേ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജൂൺ 30-നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലി ചെയ്തിരുന്ന സ്വർണ പണയ സ്ഥാപനത്തിൽ നിന്ന് കേസിലെ പ്രതിയായ സിന്ധുവിന് ഐശ്വര്യ 50 പവൻ സ്വർണവും അഞ്ജു 20 പവൻ സ്വർണവും കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. […]
Read more

പിഎസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പി. എസ്. സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയ്യാറാവണം. ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്. 2025ലെ ശമ്പള പരിഷ്ക്കരണ പ്രകാരം പി.എസ്.സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും […]
Read more

ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ ഭർത്താവിന്റെ ഫോൺ കോൾ രേഖകളും ഹോട്ടൽ ബുക്കിങ് വിവരങ്ങളും ഭാര്യക്ക് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. വിവാഹമോചന കേസുകളിൽ വിവാഹേതര ബന്ധം തെളിവായി പരിഗണിക്കാവുന്നതാണെന്നും അതിനാൽ ഇത്തരം വിവരങ്ങൾ തേടുന്നതിൽ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2022 ഡിസംബറിൽ കുടുംബക്കോടതിയും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരുന്നു. ഭർത്താവിന്റെ ഹോട്ടൽ ബുക്കിങ് വിവരങ്ങളും പണമടച്ച […]
Read more

കോന്നി വ്യാജപീഡന പരാതിയിൽ പൊലീസിനെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട: 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി യുവാവ് ആരോപിച്ചു. കാലിൽ ബൂട്ടിട്ട് ചവിട്ടിയതും മുടിയിൽ പിടിച്ച് വലിച്ചതും ചെവിയിൽ പിടിച്ച് കറക്കിയതുമടക്കമുള്ള പീഡനങ്ങൾ നടന്നുവെന്ന് യുവാവ് പറഞ്ഞു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉപദ്രവിച്ചുവെന്നും, മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഈ സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആളുമാറി തന്റെ […]
Read more

സ്നാപ് ചാറ്റ് പ്രണയം അതിർത്തി കടന്നു; പാക് യുവാവിനെ തിരിച്ചയച്ച് ഇന്ത്യ

കശ്മീർ: പ്രണയസാഫല്യത്തിനായി പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നും ഇന്ത്യൻ അതിർത്തി കടന്ന യുവാവിനെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അധികൃതർ തിരിച്ചയച്ചു. സ്നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട ഉറി സ്വദേശിനിയായ കാമുകിയെ കാണാനായി 22 വയസ്സുകാരനായ സീഷാൻ മീർ കഴിഞ്ഞ മെയ് 31-നാണ് നിയന്ത്രണ രേഖ (LoC) മറികടന്നത്. അതിർത്തി കടന്ന ഉടൻ തന്നെ സുരക്ഷാ സേന ഇയാളെ പിടികൂടി. തുടക്കത്തിൽ കടുത്ത നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ഇത് ഭീകരപ്രവർത്തനമല്ലെന്നും പ്രണയസംബന്ധമായ കാരണമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ […]
Read more

Recent News

Advertisement
WhiteswanTV Footer