Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അയോദ്ധ്യ കാണിക്ക തട്ടിപ്പ്, അഖിലേഷിനും പങ്കെന്ന് ബിജെപി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബിജെപിയും വിശ്വഹിന്ദു പരിഷത്തും രംഗത്ത്. ബിജെപി വക്താവ് അജയ് ആലോക് ആരോപിച്ചത്, രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ രാംശങ്കർ യാദവ് (ടിന്നു യാദവ്) സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഫോൺ വഴി സംസാരിച്ചതായാണ്. ഇത് അഴിമതി ബന്ധം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചതിന് പിന്നിൽ സമാജ്‌വാദി പാർട്ടിക്ക് പങ്കുണ്ടെന്ന സംശയവും ബിജെപി ഉയർത്തി. സംഭവവുമായി ബന്ധപ്പെട്ട […]
Read more

ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് കൈമാറി മോഹൻലാൽ

ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ ഡിക്ലറേഷൻ (self-declaration) പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിൽ എത്തി വിശദാംശങ്ങൾ ശേഖരിച്ചു. അദ്ദേഹത്തിന് രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമ്മിച്ച 13 കരകൗശല വസ്തുക്കളും കൈവശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്. മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് […]
Read more

എൽഡിഎഫിൽ കടുത്ത പ്രതിസന്ധി; പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എൽഡിഎഫിൽ രാഷ്ട്രീയ തർക്കം ശക്തമാകുന്നു. വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി പുറത്തുവന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഇത് ഏകപക്ഷീയമായി തീരുമാനിക്കേണ്ട കാര്യമല്ലെന്നും, പിണറായി വിജയന്റെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐയുടെ അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ബയോ ഇന്ധനം ചേർത്ത ഡീസൽ പുറത്തിറക്കാൻ കേന്ദ്രം

മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് സാധാരണമായതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്ന പരീക്ഷണങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ ഡീസലിൽ 2 ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണമാണ് നടത്തുന്നത്. ഇത് വിജയകരമായാൽ അളവ് 15 ശതമാനം വരെ ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം അറിയിച്ചത്. ഫോസിൽ ഇന്ധനങ്ങളിലെ ആശ്രയം കുറയ്ക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് […]
Read more

പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ആക്രമണം

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസുകാരക്ക് നേരെ ഓട്ടോ ഇടിപ്പിച്ച് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എസ്.കെ. ടെമ്പിൾ റോഡിൽ മഫ്തിയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്തും സിപിഒ അനൂപ് ലാലും ഡ്യൂട്ടിയിലായിരുന്നു. വഖഫ് ബോർഡ് ബിൽഡിങ്ങിന് സമീപം മൂന്ന് പേർ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് പൊലീസുകാർ ശ്രദ്ധിച്ചു. തുടർന്ന് കക്കോടി സ്വദേശി […]
Read more

ഹോർമുസിൽ കപ്പലുകൾക്ക് സർവീസ് ഫീസ്; സൗഹൃദ രാജ്യങ്ങൾക്ക് ഇളവ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇനി സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാൻ. ചൈനയിലെ ബെയ്ജിങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപരിധിയുടെ ഭാഗമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്നും രാജ്യം പറയുന്നു. ഇത് ടോൾ അല്ലെന്നും, കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ഗതാഗതം നിരീക്ഷിക്കാനുമുള്ള ഫീസാണെന്നും അംബാസഡർ വ്യക്തമാക്കി. വൻതോതിലുള്ള […]
Read more

പ്രിയദർശിനി പദ്ധതിയിലെ പരാതികൾ പഠിക്കാൻ സമിതി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ ഗതാഗത വകുപ്പ്. സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് വരുമാനത്തിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പരസ്യ വരുമാനം സ്വകാര്യ ബസുകൾക്കും ലഭ്യമാക്കുമെന്നും പെട്രോൾ വില വർധന കണക്കിലെടുത്ത് […]
Read more

അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ശ്വേത മേനോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ പ്രതികരിച്ചത്. മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒരു സാധാരണ സ്ത്രീക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് ശ്വേത പറഞ്ഞു. ‘അമ്മ’യുടെ മുൻ പ്രസിഡന്റ് മോഹൻലാൽ പോലും സ്ഥാനം രാജിവെച്ച സാഹചര്യമാണ് ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനത്തിനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നെന്ന് ശ്വേത വ്യക്തമാക്കി. സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവർക്കും ചില കുറ്റാരോപിതർക്കുമെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്ന് അവർ […]
Read more

കൊച്ചിയില്‍ സമയക്രമത്തെ ചൊല്ലി തര്‍ക്കം; വടിവാളുമായി ജീവനക്കാരൻ്റെ പരാക്രമം

കൊച്ചി: കൊച്ചിയിലെ വൈറ്റില ഹബ്ബിൽ സ്വകാര്യ ബസുകൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറി. വടിവാളുമായി ജീവനക്കാരൻ ആക്രമണം നടത്തിയതോടെ ഒരാൾക്ക് പരിക്കേറ്റു. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ‘ഗുരുദേവൻ’ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ബസുകൾ തമ്മിൽ ഓട്ട സമയം സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ കലൂർ സ്റ്റാൻഡിൽ പാർക്കിംഗിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ […]
Read more

വെളളറടയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം

തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്. തമിഴ്‌നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവാണ് ബസിന്റെ മുൻ ചില്ലിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസിൽ എട്ട് യാത്രക്കാരുണ്ടായിരുന്നു. മാർത്താണ്ഡത്ത് നിന്ന് പനച്ചുമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്നു ബസ്. ആക്രമണത്തിന് മുമ്പ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായതായി വിവരം ലഭിച്ചു. യുവാവ് ബസിന് മുന്നിലേക്ക് ബൈക്ക് കൊണ്ട് വട്ടം ചാടിയതിനെ ജീവനക്കാർ ചോദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer