Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഇന്ധനക്ഷാമമില്ലാതെ ഇന്ത്യയെ സുരക്ഷിതമാക്കി: നരേന്ദ്ര മോദി

ജയ്പൂർ: ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും കുറവ് ഉണ്ടായില്ലെന്നും, തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 40-ത്തിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകിയതായും അദ്ദേഹം പറഞ്ഞു. ആഗോള വിലക്കയറ്റം ഉണ്ടായിരുന്നിട്ടും എൽപിജി സിലിണ്ടറുകൾ 950 രൂപയ്ക്ക് നൽകാൻ സർക്കാർ സാധിച്ചതായി […]
Read more

സംസ്ഥാനത്ത് കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില വീണ്ടും ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോ കോഴിത്തീറ്റയുടെ ഒരു ചാക്കിന് ഏകദേശം 500 രൂപയുടെ വർധനവാണ് ഉണ്ടായത്. ചോളം, സോയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില വർധിക്കാൻ പ്രധാന കാരണം. ഇതോടെ കോഴിവളർത്തൽ കർഷകർ വലിയ പ്രതിസന്ധിയിലാണെന്ന് സംഘടനകൾ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളം വർധിച്ചതോടെ കർഷകർക്ക് കൂടുതൽ തിരിച്ചടിയായി. ഇതിന്റെ ഫലമായി ഓണം സീസണിൽ കോഴിയിറച്ചി വിലയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വില നിയന്ത്രിക്കാൻ […]
Read more

വടകരയില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട്: തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജിയുടെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാവ് ടി.വി. സുധീർ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമാണ് സുധീർ കുമാർ. മെയ് 29-നാണ് ഇബ്രാഹിം കുട്ടി ഹാജി സുധീർ കുമാറിന്റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലുള്ള […]
Read more

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ കേരള […]
Read more

ദുബായിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്

ദുബായ്: ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. റോഡിന് നടുവിൽ ഒരു ബസിന് സാങ്കേതിക തകരാർ സംഭവിച്ച് വാഹനം നിൽക്കുകയായിരുന്നു. പിന്നാലെ എത്തിയ കാറിനും മറ്റ് രണ്ട് ബസുകൾക്കും സമയത്ത് വാഹനം ഒഴിവാക്കാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ദുബായ് ട്രാഫിക് പൊലീസും അന്വേഷണ […]
Read more

രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല: അന്‍സിബ ഹസ്സന്‍

കൊച്ചി: നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് നടി അൻസിബ ഹസ്സൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ വിശദീകരണം നൽകിയത്. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്തതെന്നും അതിൽ മറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പ്രശ്നം പരിഹരിക്കാൻ രമേഷ് പിഷാരടി ആത്മാർഥമായി ശ്രമിച്ചിരുന്നുവെന്നും അൻസിബ വ്യക്തമാക്കി. രമേഷ് പിഷാരടിയെ […]
Read more

ഇടുക്കിയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ കേസ് ക്രൈംബ്രാഞ്ചിന്

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാബുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 20-നാണ് കട്ടപ്പനയിലെ റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു തോമസ് തൂങ്ങിമരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യത്തിന് പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി 15 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും, ഭരണസമിതി ഉദ്യോഗസ്ഥർ അപമാനിച്ചതായും കുടുംബം ആരോപിക്കുന്നു. സിപിഎം നേതാവിന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ […]
Read more

ഖമനേയിയുടെ സംസ്‌കാരം; ആദരാഞ്ജലികളുമായി ഇന്ത്യൻ പ്രതിനിധി സംഘം

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യയുടെ പേരിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യ അനുശോചനം അറിയിച്ചു. ബിഹാർ ലോക്ഭവനും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് എന്നിവർ കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരായത്. കേസിൽ ഇഡി സമർപ്പിച്ച രണ്ടാംഘട്ട കുറ്റപത്രത്തിൽ ഇവരെ പ്രതികളാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹാജരാകൽ നടന്നത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലഘട്ടത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേട് ആരംഭിച്ചതായാണ് ഇഡി കണ്ടെത്തൽ. പിന്നീട് പാർട്ടി നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ഇടപെട്ട് വഴിവിട്ട വായ്പകൾ അനുവദിച്ചതായും, ഇവ തിരിച്ചടച്ചില്ലെന്നും […]
Read more

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാഫ് അംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പുതിയ സർക്കാരിന്റെ പ്രവർത്തനം ആരംഭിച്ച ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ നടന്നുവരുന്നതിനിടെയാണ് ഈ രാജി സംഭവിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞാൽ വേഗത്തിൽ സ്റ്റാഫ് നിയമനം നടത്തിയ വകുപ്പുകളിൽ ഒന്നായിരുന്നു ആരോഗ്യവും ദേവസ്വവും. […]
Read more

Recent News

Advertisement
WhiteswanTV Footer