Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ പാടത്തിലെ വളർത്തുമീനുകൾക്ക് തീറ്റ നൽകാൻ അഞ്ചുപേർ ബോട്ടിൽ കോൾപാടത്തേക്ക് പോയിരുന്നു. പാടത്തിന് നടുവിലെത്തിയപ്പോൾ ബോട്ട് മറിഞ്ഞ് മുങ്ങി. അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ രണ്ട് പേരെ കാണാതാവുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി. എന്നാൽ ശക്തമായ മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ രാത്രി രക്ഷാപ്രവർത്തനം അവസാനിപ്പിക്കേണ്ടി […]
Read more

തുടങ്ങനാട് ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തിചെയ്തു

തൊടുപുഴ: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ സെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മുൻ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിൾ അലക്സ് എന്നിവരിൽ നിന്നാണ് ബാങ്കിന് ഉണ്ടായ നഷ്ടം ഈടാക്കുന്നതിനായി സ്വത്തുക്കൾ ജപ്തി ചെയ്തത്. ആകെ 54,73,003 രൂപയുടെ ബാധ്യതയാണ് കണക്കാക്കുന്നത്. 2014 മുതൽ 2023 വരെ ബാങ്ക് […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം

കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ശേഷം ജിതിൻ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലായിരുന്നു. നേരത്തെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ ഭാസ്‌കർ. […]
Read more

കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്തുവച്ച് തുടങ്ങിയ വാക്കേറ്റം പിന്നീട് അകത്തേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ യുവാക്കൾ പരസ്പരം ആക്രമിക്കുകയും കസേരകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബേക്കറിയിൽ വലിയ നാശനഷ്ടം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ […]
Read more

ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ബംഗളൂരുവിൽ സ്ഥിരതാമസക്കാരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: […]
Read more

പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡൽഹി: ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്കുകൾ വിപണനം ചെയ്യുന്ന പ്രമുഖ കമ്പനികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നോട്ടീസ്. റെഡ് ബുൾ, പെപ്സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ ബ്രാൻഡുകൾക്കാണ് നോട്ടീസ് ലഭിച്ചത്. ‘എനർജി ഡ്രിങ്ക്’ എന്ന പേര് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്ന ബ്രാൻഡിംഗാണെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ […]
Read more

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 4-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. അതേ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ […]
Read more

‘തൂഫാൻ ജാ​ഗരൺ’; പെരുമ്പാവൂരിൽ ജനകീയ ലഹരി വിരുദ്ധ ക്യാമ്പ്

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ബഹുജന റാലി സംഘടിപ്പിച്ചത്. ഓപ്പറേഷൻ തൂഫാനിലൂടെ പെരുമ്പാവൂരിൽ വലിയ തോതിൽ ലഹരിവസ്തുക്കൾ പിടികൂടിയതിന് പിന്നാലെയാണ് ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പെരുമ്പാവൂരിൽ ജനകീയ ചെറുത്തുനിൽപ്പിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് സാഹചര്യം വിലയിരുത്തും. ലഹരിവിരുദ്ധ […]
Read more

കൊച്ചി കോറോ ഹെല്‍ത്ത് കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍; ഇടപെട്ട് ഉമ തോമസ്

കൊച്ചി: കൊച്ചിയിൽ മുന്നറിയിപ്പ് നൽകാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 800ലേറെ ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് എന്ന കമ്പനിക്കെതിരെയാണ് ജീവനക്കാർ പരാതി ഉന്നയിച്ചത്. രാവിലെ ജോലിക്കെത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് കമ്പനി ഓഫീസ് അടച്ചതായും ജീവനക്കാർ പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചെങ്കിലും, മുമ്പ് പിരിച്ചുവിട്ടവർക്ക് പോലും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ ഉമ തോമസ് എംഎൽഎ ഇടപെട്ടു. ഉമാ തോമസ് കമ്പനിയിലെത്തി […]
Read more

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ നിയമനവുമായി ബന്ധപ്പെട്ട വ്യാജ നിയമന പരാതിയിൽ വിജിലൻസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. നിയമനത്തിൽ ക്രമക്കേട് നടന്നതായി തെളിയിക്കുന്ന വിവരാവകാശ രേഖകളും മറ്റ് രേഖകളും പരാതിക്കാരൻ വിജിലൻസിന് കൈമാറി. പരാതി പ്രകാരം, എൻജിഒ യൂണിയൻ നേതാവ് രാമചന്ദ്രനും രാജേഷും വ്യാജ രേഖകൾ സമർപ്പിച്ചാണ് കീപ്പർ തസ്തികയിൽ ജോലി നേടിയതെന്നാണ് ആരോപണം. മൃഗശാലകളിലെ കീപ്പർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടക്കുന്നത്. എന്നാൽ ഇരുവരും വ്യാജ രേഖകൾ ഉപയോഗിച്ച് കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി […]
Read more

Recent News

Advertisement
WhiteswanTV Footer