Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

ആലപ്പുഴ: മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചു. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള […]
Read more

മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം. വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഭരണപരിഷ്‌കാര വകുപ്പ് കർശനമായി നിർദേശിച്ചു. ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇത് ആദ്യഘട്ട നടപടിയാണെന്നും സർക്കാർ അറിയിച്ചു. പിന്നീട് പിഎസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് […]
Read more

മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴി വിൽപന; യുവാവിനെതിരേ കേസ്

തൃശ്ശൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ അശ്ലീല ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നിയപ്പോൾ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഏകദേശം 40-ഓളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. […]
Read more

ഇന്ത്യൻ നാവികൻ്റെ മരണം; ആന്തരികാവയവങ്ങൾ കാണാതായതിൽ ദുരൂഹത

കാരക്കാസ്: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വെനസ്വേലൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടു. വെനസ്വേലയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ പ്രാദേശിക അധികാരികളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാനാണ് മരണപ്പെട്ടത്. ഇന്ത്യയിൽ എത്തിച്ച മൃതദേഹം പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് കുടുംബം വിദേശകാര്യ മന്ത്രാലയത്തിൽ പരാതി […]
Read more

വിജയ്ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തൂത്തുക്കുടിയിൽ കഴിഞ്ഞ മാസം 20-ന് നടന്ന പൊതുയോഗത്തിൽ ജോസഫ് വിജയെതിരെ വ്യക്തിപരമായ അധിക്ഷേപം ഉൾപ്പെടെ നടത്തിയതായി ആരോപണമുണ്ട്. ഇതാണ് കേസിനാധാരം ആയത്. സംഭവത്തെ തുടർന്ന് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന ശ്രമങ്ങൾ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അനിത രാധാകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി […]
Read more

ടോൾബൂത്തിലേക്ക് എൽപിജി ടാങ്കർ ഇടിച്ചുകയറി അപകടം; 4 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6.40-നാണ് അപകടം നടന്നത്. രണ്ട് എൽപിജി ടാങ്കറുകൾ ഒരേസമയം ടോൾപ്ലാസയിലേക്ക് എത്തിയപ്പോഴാണ് ഒരു ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്നു പാചകവാതകം ചോർന്നു. തുടർന്ന് വലിയ സ്ഫോടനശബ്ദത്തോടെ തീ പടരുകയും നിമിഷങ്ങൾക്കുള്ളിൽ പ്രദേശം […]
Read more

കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന വ്യാജേന പണം തട്ടി; പ്രതി പിടിയിൽ

കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങിയ വയോധികനെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് പണവും രേഖകളും അടങ്ങിയ പഴ്‌സ് കവർന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45)നെയാണ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചക്കുംകടവ് നദീനഗർ സ്വദേശി അഭയകുമാർ ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ കാൽതെറ്റി വീണു. […]
Read more

അദാനി അനുമതി തേടിയത് എംഎസ്സി.യുമായി കരാറിലെത്തിയശേഷം; വിഴിഞ്ഞം ഓഹരി കൈമാറ്റം കരാർ ലംഘനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യ്ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന് ആരോപണം. 2015-ലെ കരാർ പ്രകാരം പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ സാധിക്കുമെങ്കിലും അതിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ എം.എസ്.സി.യുമായുള്ള പങ്കാളിത്തത്തിന് അനുമതി തേടി അദാനി പോർട്‌സ് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 29-ന് എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് […]
Read more

ദുബായിൽ- കൊച്ചി സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി

ദുബായ്: ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ഹോട്ടലിലേയ്ക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നാലുമണിക്കൂറിലേറെ എ.സി.യില്ലാതെ വിമാനത്തിൽ ഇരുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയസമയം പിന്നീട് അറിയിക്കും. കഴിഞ്ഞ […]
Read more

നീറ്റിന് പിന്നാലെ നെറ്റിലും ഗുരുതര പിഴവ്; എൻടിഎ വീണ്ടും ചോദ്യമുനയിൽ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തിയ ജൂൺ മാസത്തിലെ യുജിസി-നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവുകളുണ്ടെന്ന പരാതിയുമായി വിദ്യാർഥികൾ. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി തെറ്റുകളും മുൻവർഷ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായെന്നാണ് ആരോപണം. ഇതുവരെ എൻടിഎ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകൾ ഉൾപ്പെടെ നിരവധി തെറ്റുകൾ ഉണ്ടായതായി വിദ്യാർഥികൾ പറയുന്നു. ‘സോഷ്യൽ’ എന്ന ഇംഗ്ലീഷ് പദം പോലും തെറ്റായി നൽകിയിരുന്നുവെന്നും വ്യാകരണ […]
Read more

Recent News

Advertisement
WhiteswanTV Footer