Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അദാനി അനുമതി തേടിയത് എംഎസ്സി.യുമായി കരാറിലെത്തിയശേഷം; വിഴിഞ്ഞം ഓഹരി കൈമാറ്റം കരാർ ലംഘനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യ്ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന് ആരോപണം. 2015-ലെ കരാർ പ്രകാരം പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ സാധിക്കുമെങ്കിലും അതിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ എം.എസ്.സി.യുമായുള്ള പങ്കാളിത്തത്തിന് അനുമതി തേടി അദാനി പോർട്‌സ് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 29-ന് എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് […]
Read more

ദുബായിൽ- കൊച്ചി സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി

ദുബായ്: ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ഹോട്ടലിലേയ്ക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നാലുമണിക്കൂറിലേറെ എ.സി.യില്ലാതെ വിമാനത്തിൽ ഇരുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയസമയം പിന്നീട് അറിയിക്കും. കഴിഞ്ഞ […]
Read more

നീറ്റിന് പിന്നാലെ നെറ്റിലും ഗുരുതര പിഴവ്; എൻടിഎ വീണ്ടും ചോദ്യമുനയിൽ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തിയ ജൂൺ മാസത്തിലെ യുജിസി-നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവുകളുണ്ടെന്ന പരാതിയുമായി വിദ്യാർഥികൾ. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി തെറ്റുകളും മുൻവർഷ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായെന്നാണ് ആരോപണം. ഇതുവരെ എൻടിഎ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകൾ ഉൾപ്പെടെ നിരവധി തെറ്റുകൾ ഉണ്ടായതായി വിദ്യാർഥികൾ പറയുന്നു. ‘സോഷ്യൽ’ എന്ന ഇംഗ്ലീഷ് പദം പോലും തെറ്റായി നൽകിയിരുന്നുവെന്നും വ്യാകരണ […]
Read more

വർഗീയ പരാമർശം; ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ കേസ്

കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും കുറിച്ച് സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ പൊലീസ് കേസ്. പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ ആഭ്യന്തരമന്ത്രി ഒപ്പം കൂട്ടിയ നടപടിയെ വിമർശിച്ചുകൊണ്ടാണ് ആർ.വി. ബാബു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിൽ മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതും വർഗീയ വിദ്വേഷം […]
Read more

കഴിച്ചത് ബിയർ, മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു: ​വിവാദത്തിൽ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’

കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ രംഗത്തെത്തി. ബിയർ കഴിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്നും അത് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ധന്യ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്നും, പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയത് വീഡിയോ മറ്റുള്ളവർ പകർത്താതിരിക്കാനാണ് ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി. കാസർകോട് അണങ്കൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചെങ്കിലും ധന്യ കാർ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് […]
Read more

കുറുമാത്തൂരിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

കണ്ണൂർ: കുറുമാത്തൂർ ചവനപ്പുഴയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. മകളെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന ലക്ഷ്മിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെ വിവരമനുസരിച്ച്, ചിത്രലേഖയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. മുമ്പും ആത്മഹത്യാ ശ്രമത്തിനുള്ള പ്രവണത കാണിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് ചിത്രലേഖ കിണറ്റിൽ ചാടിയത്. മകളെ രക്ഷിക്കാൻ പിന്നാലെ അമ്മയും കിണറ്റിലിറങ്ങി. ഉച്ചയ്ക്ക് മൂന്നുമണിവരെ കിണറ്റിലെ […]
Read more

പാക്-ഐഎസ്ഐ ബന്ധം, ആയുധക്കടത്തും; ഡൽഹിയിൽ 4 പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് നാല് പേർ അറസ്റ്റിലായത്. പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള അന്തർസംസ്ഥാന ഭീകര- ആയുധ കടത്ത് സംഘമാണ് പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും ഒരാൾ ഡൽഹിയിൽനിന്നുമാണ്. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ സംഘം രഹസ്യ നിരീക്ഷണം നടത്തിയതായും പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് വിദേശനിർമ്മിത പിസ്റ്റളുകളും […]
Read more

യുപിയിൽ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വാടകമുറിയിൽ മലയാളി യുവാവിനെയും യുപി സ്വദേശിയായ യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സുള്ള മലയാളി യുവാവും 24 വയസ്സുള്ള യുവതിയുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എസ്ബിഐ കോളനിക്ക് സമീപമുള്ള വാടകമുറിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് കെട്ടിടത്തിലെ […]
Read more

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണം ആരംഭിച്ച് മിൽമ

കൊല്ലം: ശബരിമല ക്ഷേത്രത്തിലേക്ക് മിൽമ നൽകിയ നെയ്യ് മറിച്ച് വിറ്റ് പകരം തമിഴ്നാട്ടിൽ നിന്നുള്ള കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച ആരോപണത്തിൽ മിൽമ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 29ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങളും രണ്ട് മുതിർന്ന […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസർകോട്: കുമ്പളയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ്. സമൂഹമാധ്യമങ്ങളിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സജീവയായ പെരുമ്പള സ്വദേശിനി ധന്യ എസ്.ആറിനെതിരെയാണ് കേസ് എടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കടന്നു കളഞ്ഞുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer