Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആലപ്പുഴ ദേശീയ പാതയിലെ ഗര്‍ത്തം; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രൂപപ്പെട്ട വലിയ ഗർ‍ത്തവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽ മണൽ വ്യാപകമായി ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമെന്ന് കണ്ടെത്തലുണ്ട്. ഹരിയാന ആസ്ഥാനമായ കരാർ കമ്പനി കെസിസി ഏകദേശം 55,000 ലോഡ് കായൽ മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. നിയമപ്രകാരം കായൽ മണൽ ഭൂമി നികത്തുന്നതിനായി മാത്രം ഉപയോഗിക്കാവുന്നതാണെങ്കിലും, ദേശീയപാത നിർമാണത്തിനും ഇത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ […]
Read more

മുംബൈയിൽ കനത്ത മഴ; നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മുലുണ്ടിൽ 218.6 മില്ലിമീറ്ററും, എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും, പവായിൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയിലെ സാന്റാക്രൂസിൽ 216 മില്ലിമീറ്ററും, അന്ധേരിയിൽ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം […]
Read more

സൈബർ തട്ടിപ്പ്; ഒരുകോടി തട്ടിയ കേസിൽ യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിയും ഭാര്യയും ചേർന്ന് ഏകദേശം ഒരു കോടി രൂപ നഷ്ടപ്പെട്ട കേസിലെ പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കാടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കോടതി അനുമതിയോടെ കസ്റ്റഡിയിൽ എടുത്തത്. വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പരാതിക്കാരനെ ബന്ധപ്പെടുകയും പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഇന്ന് രാവിലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,180 രൂപയും ഒരു പവന് 1,05,440 രൂപയുമായി വില ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകുന്നേരവും ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും കൂടി. […]
Read more

13 വയസുകാരിക്ക് നേരെ പീഡനശ്രമം; അയല്‍വാസിയെ മർദിച്ച് പിതാവ്

തിരുവനന്തപുരം: പോത്തൻകോട് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ 40കാരൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെവെച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് എത്തി. മകളെ രക്ഷിക്കുന്നതിനിടെ പിതാവ് തടിക്കഷണം ഉപയോഗിച്ച് പ്രതിയെ അടിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയുടെ കാലിന് പരിക്കേറ്റു. […]
Read more

നെഞ്ചുവേദനയെ തുടർന്ന് എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നുമാണ് വിവരം. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പത്മകുമാർ പ്രതിയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഈ വർഷം മാർച്ച് 4-നാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നീ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം […]
Read more

വിഴിഞ്ഞത്തെ വിദേശനിക്ഷേപം; അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ (AVPPL) ആണ് അപേക്ഷ സമർപ്പിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (VISL) മാനേജിംഗ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. ഓഹരി കൈമാറ്റത്തിന് നിയമപരമായ അനുമതി നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ആദ്യം ഒരാഴ്ചയ്ക്കകം അപേക്ഷ നൽകാനായിരുന്നു തീരുമാനം. എന്നാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് അപേക്ഷ സമർപ്പിച്ചത്. വിദേശ […]
Read more

ഡോക്ടര്‍മാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന; വിതരണക്കാര്‍ പിടിയില്‍

കൊച്ചി: സിനിമാ പ്രവർത്തകരെയും ഡോക്ടർമാരെയും ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയിരുന്ന സംഘത്തിലെ രണ്ട് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അമൽ ജോർജും അഭിജിത്തും പിടിയിലായത്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള ‘പ്രീമിയം കസ്റ്റമേഴ്സിനെ’ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വിൽപ്പന. ചേരാനെല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. അമൽ ജോർജ് മുമ്പും ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ […]
Read more

കശുവണ്ടി അഴിമതി കേസ്; ആര്‍ ചന്ദ്രശേഖരന് കുരുക്ക്

കൊച്ചി: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലത്തെ ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. 18 വർഷത്തെ നിയമപോരാട്ടത്തിന് വലിയ മുന്നേറ്റമാണ് ഇതെന്ന് മനോജ് പ്രതികരിച്ചു. കൺമുന്നിൽ നടന്ന അഴിമതി തെളിയിക്കാനാകുമെന്ന […]
Read more

ബ്രാവിയ 9II, ബ്രാവിയ 7II ടിവികൾ അവതരിപ്പിച്ച് സോണി

കൊച്ചി: ആർജിബി ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോയുടെ പിന്തുണയുള്ള പുതിയ ‘ട്രൂ ആർജിബി’ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ച് സോണി. ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ബ്രാവിയ സീരീസിലെ ഏറ്റവും പുതിയ ബ്രാവിയ 9II, ബ്രാവിയ 7II എന്നീ സ്മാർട്ട് ടിവികളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് എഐ കോഗ്നിറ്റീവ് പ്രോസസ്സർ എക്സ്ആർ സംവിധാനം ഇതിലുണ്ട്. ബ്രാവിയ 9II മോഡലിൽ ഗ്ലെയർ ഫ്രീ സ്ക്രീനാണ് നൽകിയിട്ടുള്ളത്. അക്കോസ്റ്റിക് മൾട്ടി-ഓഡിയോ+, വോയ്‌സ് സൂം 3, 3D സറൗണ്ട് അപ്‌സ്‌കേലിംഗ് എന്നിവയുമുണ്ട്. ജെമിനിയുടെ എഐയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer