Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

നാട്ടുകാരുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന കാട്ടാന ലക്ഷ്മി ചരിഞ്ഞു

വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്തുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലെത്താറുണ്ടായിരുന്ന കാട്ടാന ചെരിഞ്ഞു. ഉന്നതിയിലെ ആളുകളുമായി ഈ കാട്ടാനയ്ക്ക് ഉണ്ടായിരുന്ന സൗഹൃദം നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ എല്ലാ ദിവസവും ഈ കാട്ടാന എത്താറുണ്ടായിരുന്നു. പതിവായി എത്തുന്ന കാട്ടാനയുമായി അവിടെയുള്ളവർക്ക് നല്ല അടുപ്പമുണ്ടായി. അവർ സ്നേഹത്തോടെ കാട്ടാനയെ ‘ലക്ഷ്മി’ എന്നും ‘ജാനു’ എന്നും വിളിക്കുമായിരുന്നു. പതിവുപോലെ ഇന്ന് കാട്ടാനയെ കാത്തിരുന്നെങ്കിലും എത്തിയില്ല. പിന്നീട് പുൽപ്പള്ളി പാതിരി വനത്തിൽ ഫെൻസിങ്ങിന് സമീപം കാട്ടാനയുടെ […]
Read more

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാരെ സുരക്ഷിതമായി ഓഫീസിൽ നിന്ന് ഒഴിപ്പിച്ചു. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും കെട്ടിടം തകർക്കുമെന്നും പറഞ്ഞുള്ള ഇമെയിൽ ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. നിലവിൽ ആസ്ഥാനത്ത് വിശദമായ പരിശോധന തുടരുകയാണ്. ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

വൈറൽ താരത്തിന്റെ വിവാഹം; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് കോടതി

കൊച്ചി: വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാനിന് തിരിച്ചടി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹം നടന്ന സമയത്ത് യുവതി പ്രായപൂർത്തിയായിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് മുഹമ്മദ് ഫർഹാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടാൻ മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിനായി കേരള ഹൈക്കോടതി നേരത്തെ ഫർഹാനിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആ സമയത്ത് അറസ്റ്റ് ചെയ്യരുതെന്നും […]
Read more

സ്ത്രീധന പീഡനം; യുവ നഴ്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ധർവാഡിൽ 29-കാരിയായ നഴ്‌സ് പ്രിയങ്ക കമലാകറിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് ബസവരാജിനെയും ബന്ധുക്കളായ രേണവ്വ, സുഭാഷ്, സിദ്ധരമേഷ് എന്നിവരെയും നവൽഗുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവ് പ്രിയങ്കയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രിയങ്കയും ബസവരാജും 2024 ഡിസംബറിലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ […]
Read more

കീവിൽ റഷ്യയുടെ മിസൈൽ- ഡ്രോൺ ആക്രമണം; 11 മരണം

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 54 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ നഗരത്തിലെ ഏകദേശം 30 ഇടങ്ങളിലായി മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 20-ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റു സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ വ്യക്തമാക്കി. ഡാർണിറ്റ്സ്കി ജില്ലയിൽ ഒമ്പത് […]
Read more

മത്സരിച്ച് ഓട്ടമില്ല, സമയത്തിലും മാറ്റം; സ്വകാര്യ ബസുകളെ സഹായിക്കാൻ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം നഷ്ടം നേരിടുന്ന സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. പ്രിയദർശിനി ബസുകളോട് മത്സരിച്ച് ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസേന 1500 മുതൽ 2000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി മന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡ് നികുതി ഇളവ് നൽകിയിരുന്നെങ്കിലും അത് മതിയാകുന്നില്ലെന്ന് സ്വകാര്യ ബസുകാർ പറയുന്നു. നഷ്ടം […]
Read more

കുറഞ്ഞ തുകയ്ക്ക് ടെൻഡറുകൾ; വിജയ് ഭരണത്തിൽ ഖജനാവിന് നേട്ടം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നടപ്പാക്കിയ പുതിയ ടെൻഡർ രീതികൾ സംസ്ഥാന ഖജനാവിന് വലിയ നേട്ടം നൽകുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടത്തുന്നതാണ് ചെലവ് കുറയാൻ പ്രധാന കാരണമായി പറയുന്നത്. പൊതുമരാമത്ത് പദ്ധതികളിൽ അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്വീകരിച്ച ഈ നയം, കരാറുകാർക്കിടയിൽ മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിച്ചതായി അധികൃതർ പറയുന്നു. മുൻകാലങ്ങളിൽ നിയന്ത്രിത ടെൻഡറുകളിലൂടെയും മുൻകൂട്ടി നിശ്ചയിച്ച കരാറുകളിലൂടെയും പദ്ധതികൾ നൽകിയിരുന്നതിന് പകരം ഇപ്പോൾ തുറന്ന […]
Read more

കാട്ടാനയും നാട്ടുകാരും കൂട്ടായി; ചന്ദ്രോത്തുകാരുടെ സ്വന്തം ലക്ഷ്മി

വയനാട്: ചേകാടിയിലെ വനഗ്രാമമായ ചന്ദ്രോത്തെ ഉന്നതിക്ക് സമീപം ഒരു കാട്ടാന നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ‘ലക്ഷ്മി’ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന ഈ ആന ദിവസവും ജനവാസ മേഖലയിലെത്തി ആളുകളുമായി ഇടപഴകുന്നതാണ് പ്രത്യേകത. വനാതിർത്തിയോട് ചേർന്ന കിടങ്ങിന് സമീപം ദിവസവും രാവിലെ എത്തുന്ന ലക്ഷ്മി വൈകുന്നേരം വരെ അവിടെ തന്നെ ഉണ്ടാകും. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് പോയാലും ആളുകളുടെ ശബ്ദം കേട്ടാൽ ഉടൻ തിരികെ എത്തുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. നാട്ടുകാർ നൽകുന്ന ചക്കയും മാങ്ങയും ലക്ഷ്മി വാങ്ങിക്കഴിക്കുന്നതായും പറയുന്നു. […]
Read more

പൊലീസ് നടപടി വൈകുന്നു; കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപവും വ്യാജപ്രചാരണവും നടന്നെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഇതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ഈ മാസം 9-ന് വീണ്ടും […]
Read more

ആലപ്പുഴ ദേശീയ പാതയിലെ ഗര്‍ത്തം; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രൂപപ്പെട്ട വലിയ ഗർ‍ത്തവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽ മണൽ വ്യാപകമായി ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമെന്ന് കണ്ടെത്തലുണ്ട്. ഹരിയാന ആസ്ഥാനമായ കരാർ കമ്പനി കെസിസി ഏകദേശം 55,000 ലോഡ് കായൽ മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. നിയമപ്രകാരം കായൽ മണൽ ഭൂമി നികത്തുന്നതിനായി മാത്രം ഉപയോഗിക്കാവുന്നതാണെങ്കിലും, ദേശീയപാത നിർമാണത്തിനും ഇത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer