Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി-കോഴിക്കോട് റൂട്ടില്‍ കൂമുള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നടുവണ്ണൂര്‍ സ്വദേശികളായ രണ്ടുപേരില്‍ ഒരാളായ വലിയപറമ്പില്‍ ആലിക്കോയ എന്നയാളെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരത്തെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി […]
Read more

ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നത പ്രദർശനം; 65കാരന് 4 വർഷം തടവ്

തിരുവനന്തപുരം: കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനാണ് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി […]
Read more

കുട്ടമ്പുഴയിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ചാക്കിലാക്കി

കൊച്ചി: കനത്ത മഴയിലും മലവെള്ളപാച്ചിലിലും കോതമംഗലത്ത് ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്. ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളിക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കിലാക്കുകയായിരുന്നു. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ […]
Read more

വ്യസനസമേതം ബന്ധുമിത്രാദികൾ; ജൂൺ 13ന്

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജൂൺ 13ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ […]
Read more

ഒടിടിയിലും വമ്പൻ ഹിറ്റടിച്ച് ‘തുടരും’

തിയറ്ററിലെയും ഒടിടിയിലെയും സിനിമാ കാഴ്ചകളിലുള്ള വ്യത്യാസം പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. കൂട്ടമായിരുന്ന് കാണുമ്പോള്‍ പ്രേക്ഷകര്‍ വലിയ കൈയടി നല്‍കുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഇത് ഇത്രയേ ഉള്ളോ എന്ന വിമര്‍ശനം ഏല്‍ക്കാറുണ്ട്. രണ്ടിടത്തും നല്ല അഭിപ്രായം കേള്‍ക്കുന്ന അപൂര്‍വ്വം സിനിമകളേ ഏത് ഭാഷയിലും വരാറുള്ളൂ. എന്നാൽ ആ പതിവെല്ലാം തെറ്റിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം തുടരും മുന്നോട്ടു പോകുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഏപ്രിൽ 25 ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത […]
Read more

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി; 49999 രൂപയ്ക്ക്

മോട്ടോറോളയുടെ റേസര്‍ 60 ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ് 28 ബുധനാഴ്ചയാണ് ഈ ക്ലാംഷെല്‍ സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. മീഡിയാ ടെക്കിന്റെ മിഡ്‌റേഞ്ച് പ്രൊസസര്‍ ചിപ്പ്‌സെറ്റായ ഡൈമെന്‍സിറ്റി 7400 എക്‌സ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോ എഐ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. 6.9 ഇഞ്ച് 120 ഹെര്‍ട്‌സ് പിഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഫോണില്‍. ഒപ്പം 3.6 ഇഞ്ച് പിഒഎല്‍ഇഡി കവര്‍ സ്‌ക്രീനും ഫോണിനുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്‌ക്രീനുകളാണിത്. അഞ്ച് […]
Read more

ദൃശ്യം 3; പുതിയ അപ്ഡേറ്റുമായി ഹിന്ദി പതിപ്പ്

മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ഇരു കൈകളും നീട്ടി സ്വീകരിച്ച മലയാള ചലച്ചതിത്രമാണ് ദൃശ്യം 1 ഉം 2 ഉ൦. ഒന്നിനും രണ്ടിനും കിട്ടിയ അതെ ജനപ്രീതിയോടെ തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3 യും. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ദൃശ്യം 3 യുടെ മലയാളം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മറ്റു അപ്ഡേറ്റുകൾ ഒന്നും […]
Read more

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സിൽ ഇല്ലാതിരുന്ന […]
Read more

ജീപ്പിടിച്ച് അപകടം; 19കാരിക്ക് ദാരുണാന്ത്യം

വയനാട്: കൽപറ്റ കമ്പളക്കാട് വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കൽപറ്റ കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന 19 കാരിയാണ് അപകടത്തിൽപെട്ടത്. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ദിൽഷാന ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥിയാണ്.
Read more

Recent News

Advertisement
WhiteswanTV Footer