Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

‘പ്രേമ’ത്തിന്റെ പൂമ്പാറ്റകൾ പറന്നിട്ട് ഇന്ന് 10 വർഷം

ട്രെയ്‌ലർ ഇല്ലാതെ പുറത്തിറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു ചിത്രം നിവിൻ പോളി നായകനായെത്തിയ പ്രേമം ആയിരിക്കും അല്ലെ? മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായ പ്രേമത്തിന് ഇന്ന് പത്ത് വയസ് തികഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്തിരുന്നു […]
Read more

‘കണ്ണപ്പ’യിലെ ശ്രീകാല ഹസ്തി ഗാനം പുറത്ത്; ജൂൺ 27ന് ചിത്രം തീയറ്ററുകളിലെത്തും

പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ കണ്ണപ്പയിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പരമശിവനെ പാടിപുകഴ്ത്തി കൊണ്ടുള്ള ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്. ചിത്ര അരുൺ ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിക്കുന്നത് സിജ്ജു തുറവൂരാണ്. മുകേഷ് കുമാർ സിംഗ് […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയതിനെതിരെ കേസ്; യുവതിക്കായി അന്വേഷണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയൻ യുവതി. കൊറിയന്‍ വ്ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയന്‍ വ്ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു […]
Read more

കാറിന്റെ സൺറൂഫിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് പിഴ

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സൺറൂഫിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് പിഴ വിധിച്ച് ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതിനെ തുടർന്നാണ് ട്രാഫിക് പൊലീസിന്റെ ശ്ര​ദ്ധയിൽപ്പെടുന്നത്. മെയ് 27 ചൊവ്വാഴ്ച നഗരത്തിലെ ട്രിനിറ്റി റോഡിൽ കോറമംഗലയിൽ കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതികൾ സൺറൂഫിൽനിന്ന് ചുംബിച്ചത്. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന മറ്റ് വാഹനമോടിക്കുന്നവർ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ പ്രചരിച്ചതോടെ, കർണാടക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ പൊലീസ് കണ്ടെത്തി 1,500 രൂപ പിഴ ചുമത്തി. അപകടകരമായ […]
Read more

കേരളക്കര കയ്യിലെടുത്ത നരിവേട്ട തെലുങ്കിലേക്ക്; ട്രൈലെർ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ നരിവേട്ടയുടെ തെലുങ്ക് ഡബ്ബിം​ഗ് വെർഷന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 30 വെള്ളിയാഴ്ചയാണ് തെലുങ്ക് വെർഷൻ തീയറ്ററുകളിലെത്തുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെയ് 23ന് ആയിരുന്നു നരിവേട്ടയുടെ ഒറിജിനൽ പതിപ്പ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ​ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ […]
Read more

കനത്ത മഴ; കാറുകൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ അപകടങ്ങൾ കൂടി വരുന്നു. കാസർഗോഡ് കുമ്പളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ സംഭവിച്ച രണ്ട് അപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്. കുമ്പള – ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

പാലക്കാട്: ​​​​​​റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിൻ്റെ ഡോർ ശരീരത്തിൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ പ്രസന്നകുമാരിയാണ് മരിച്ചത്. മരിച്ചപ്രസന്ന കുമാരി പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ […]
Read more

വിജയ് ആരാധകർക്ക് സന്തോഷ വാർത്ത; ഫോർ കെ​ മികവിൽ ‘കണ്ണുമൂടി തുറക്കും പോത്

ഏതൊരു ഭാഷയിലായാലും പ്രായഭേദമന്യേ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. റി റിലീസ് ട്രെന്റിൽ ഒരുപിടി മികച്ച വിജയ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും റിലീസ് ചെയ്ത ഈ സിനിമകളെയും ഇരുകയ്യും നീട്ടിയാണ് മലയാളികൾ അടക്കമുള്ളവർ സ്വീകരിച്ചത്. സച്ചിൻ ആയിരുന്നു ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത വിജയ് ചിത്രം. ഇപ്പോഴിതാ സച്ചിന്റെ ഫോർകെ വെൽഷൻ ​വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. […]
Read more

ടോവിനോ ഉണ്ണി മുകുന്ദൻ വിവാദം; സ്ക്രീൻ ഷോട്ട് പങ്കുവെച്ച് നടൻ

കഴിഞ്ഞ ദിവസമായിരുന്നു ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചതിന് ഉണ്ണി മുകുന്ദൻ തന്നെ ശാരീരികമായി ആക്രമിച്ചു എന്ന മാനേജരുടെ ആരോപണം ഉയർന്നു വന്നത്. സംഭവത്തെ തുടർ‍ന്നുണ്ടായ വിവാദങ്ങളും നിലനിൽക്കെ ടൊവിനോ തോമസുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്. ഉണ്ണി മുകുന്ദനും ടൊവിനോ തോമസും തമ്മിൽ വളരെ നല്ല […]
Read more

പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവ൦; ഒരാൾ അറസ്റ്റിൽ

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറച്ച് ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണൻ ആണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം അറസ്റ്റിലായത്. കാറോടിച്ച് വരികയായിരുന്ന യുവാവ് റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് സമീപം വാഹനം നിർത്തി. താൻ നൃത്താധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഡാൻസ് ക്ലാസിന് താത്പര്യമുണ്ടെന്ന് പെൺകുട്ടി അറിയിച്ചതോടെ വിവരങ്ങൾ പറയാനെന്ന പേരിൽ കാറിൽ കയറ്റി. കുട്ടി കാറിൽ കയറിയതും ഡോർ ലോക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer