Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

കനത്ത മഴയിൽ മലപ്പുറത്ത് നിന്ന് കണ്ടെത്തിയത്; 21 മൂർഖൻ കുഞ്ഞുങ്ങളെ

മലപ്പുറം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വീട്ടു പരിസരങ്ങളിൽ ക്ഷുദ്ര ജീവികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ അടുക്കളയ്ക്ക് സമീപത്തെ മതിലിൽ മൂർഖൻ പാമ്പിനെ കണ്ടത് രണ്ട് ദിവസം മുൻപ്ആയിരുന്നു. മഴ കനത്തതോടെ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത് 5 മൂർഖൻ കുഞ്ഞുങ്ങൾ. കൊടും മഴയിൽ പുലർച്ചെ കിടപ്പുമുറിയിൽ വീട്ടുകാരനെ ആക്രമിക്കാൻ മൂർഖൻ കുഞ്ഞ് ശ്രമിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ കിട്ടിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ. മലപ്പുറം താനൂർ മലയിൽ ദാസന്റെ വീട്ടിൽനിന്നാണ് വലിയ […]
Read more

കുനിയാൻപോലും പേടി, വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമ; തുറന്ന് പറഞ്ഞ് മഞജു പത്രോസ്

പി എസ് റഫീഖ് തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി 2015 ൽ റിലീസിനെത്തിയ ചിത്രമായിരുന്നു ഉട്ടോപ്യേലേ രാജാവ്. കൊറങ്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ മമ്മുട്ടി ജ്യൂവൽ മേരി ജോയ് മാത്യു മഞ്ജു പത്രോസ് തുടങ്ങിയ താര നിരകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്. മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിച്ചത് താൻ ഒട്ടും സന്തോഷത്തോടെയല്ലന്നും […]
Read more

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; ജൂൺ 20 ന് തീയറ്ററുകളിൽ

അരുൺ വൈഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ജൂൺ 20 മുതൽ തിയറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ […]
Read more

സന്യാസിയായി ജയറാം, മിറൈ ടീസര്‍ പുറത്ത്

പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷ സൂപ്പർഹീറോ ചിത്രമാണ് ഹനു-മാൻ. ഹനുമാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടേ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്. വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ […]
Read more

സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി; മുട്ടത്തുവർക്കി

മലയാളികളെ വായിക്കാൻ പഠിപ്പിച്ച ജനപ്രിയ എഴുത്തുകാരിലൊരാളാണ് മുട്ടത്ത് വർക്കി. വളരെ ലളിതവും മനോഹരവുമായ ഭാഷയിൽ വീട്ടിലെ മുത്തശ്ശിയ്ക്ക് പോലും മനസ്സിലാകുന്ന കഥകളിൽ കൂടി സോഫിയും സെലീനയും തെന്നി നീങ്ങുമ്പോൾ, ഒപ്പം നീണ്ടു വിടർന്ന അവരുടെ മുഖവും കുളിര് കൊള്ളിക്കുന്നുണ്ട്. അങ്ങനെ പറയുമ്പോൾ മലയാളിയെ ഒരുകാലത്ത് പ്രേമിക്കാൻ പഠിപ്പിച്ചതും കുളിര് കൊള്ളാൻ പഠിപ്പിച്ചതും ചില പുസ്തകങ്ങൾ തന്നെയാണെന്ന് പറയേണ്ടി വരുന്നു. അതിൽ മുട്ടത്തു വർക്കി എന്ന പേരിനെ എങ്ങനെ മലയാളികൾ എങ്ങനെ മറക്കും അല്ലേ? കൊച്ചുകേരളത്തിലെ സാധാരണ ജനങ്ങളുടെ […]
Read more

ബീന ജോസഫും വി ഡി സതീശനും കൂടിക്കാഴ്ച നടത്തി

ബീന ജോസഫും വി ഡി സതീശനും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി ആയ ബീന എം ടി രമേശുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഈ ചർച്ച വർത്തയായതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് നേരിട്ടുതന്നെ കൂടി കാഴ്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
Read more

നദികളിലെ ജലനിരപ്പ് ഉയരുന്നു; മൂഴിയാർ ഡാമിൽ ജലനിരപ്പ് റെഡ് അലർട്ടിൽ

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശനങ്ങൾ വെള്ളത്തിനടിയിൽ. പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് അപകടകര രീതിയിൽ ഉയർന്നതോടെ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂഴിയാർ ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതോടെ അണക്കെട്ടിന്റെ 3 ഷട്ടറുകൾ രണ്ടര മണിക്കൂർ നേരത്തേക്ക് ഉയർത്തുകയുമുണ്ടായി. ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഒന്നും മൂന്നും ഷട്ടറുകൾ […]
Read more

കൈതി 2 എപ്പോള്‍?; പുതിയ അപ്ഡേഷൻ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2019- ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരാധകർക്ക് പുത്തൻ പ്രതീക്ഷയുയർത്തിക്കൊണ്ട് കൈതി 2 വിൻറെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത് വന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ച ഒരു ചിത്രം തന്നെയാണ് കൈതി. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതാണ് ഇതിന്റെ ആകര്‍ഷണവും. കൈതി 2വിന്റ പ്രീപ്രൊഡക്ഷൻ ജോലികള്‍ തുടങ്ങി എന്നും ഈ വര്‍ഷം […]
Read more

അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഗളി പഞ്ചായത്തിലെ ചിറ്റൂർ ഉന്നതിയിലെ വേണുവിന്റെ മകൻ സിജു(19)വിനാണ് മർദനമേറ്റത്. സിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 24ന്‌ ചിറ്റൂർ പോത്തുപ്പാടിയിലാണ് സംഭവം. മിൽമയുടെ പാൽ ശേഖരിക്കാൻ കരാറെടുത്ത പിക്കപ് വാനിന്‌ തടസ്സമുണ്ടാക്കി എന്നാരോപിച്ചായിരുന്നു […]
Read more

13 കാരനെ കാണാതായ സംഭവം; കൈനോട്ടക്കാരൻ കസ്റ്റഡിയിൽ

തൊടുപുഴ: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും 13 വയസ്സുകാരനെ കാണാതായ സംഭവത്തിൽ പോലീസ് പുതിയ വഴിത്തിരിവിൽ. ചൊവ്വാഴ്ച്ചയാണ് കുട്ടിയെകാണാതായത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ശേഷമാണ് ഈ കേസിൽ പോലീസിന് പുതിയ വഴിത്തിരിവ് കിട്ടിയത്. കുട്ടിയെ കണ്ടെത്തിയ കാര്യം വിളിച്ചുപറഞ്ഞ തൊടുപുഴയിലെ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പൊലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer