Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

ഒടിടിയിൽ ‘തുടരും’; പുതിയ ടീസര്‍ പുറത്തിറക്കി അണിയറപ്രവർത്തകർ

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു തുടരും. കഴിഞ്ഞ ഏപ്രിൽ 25 ആണ് തുടരും തിയറ്ററുകളിലെത്തിയത്. ചിത്രം ഇപ്പഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 232.25 കോടിയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടിയത്. കേരള ബോക്‌സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സും എമ്പുരാനുമാണ് നിലവിൽ 200 […]
Read more

കൊച്ചിയിൽനിന്നു കാണാതായ 13 കാരനെ കണ്ടെത്തി; ഒപ്പം മറ്റൊരാളും

കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ 13 വയസ്സുകാരനെ തൊടുപുഴയിൽനിന്നു കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സേ പരീക്ഷ എഴുതാൻ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു […]
Read more

ബംഗാള്‍ ഉള്‍ക്കടലിൽ മറ്റൊരു ന്യൂനമര്‍ദ്ദം; കേരളത്തിൽ നാല് ദിവസം കൂടി അതിതീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പറിയിച്ചു. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കാസർകോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ […]
Read more

ഉലക നായകൻ ഇനി രാജ്യ സഭയിലേക്ക്; തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തിരഞ്ഞെടുപ്പ്

ചെന്നൈ: ഉലക നായകൻ കമൽഹാസൻ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്കക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലു പേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ‍ഒരു സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ […]
Read more

ക്രഷാണേ ക്രഷാണേ; ‘റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്’ വീഡിയോ ഗാന൦

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്. ഈ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷാന്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളിൽ തോമസ് ജോസ്, […]
Read more

പ്രളയ സാധ്യത; കേരളത്തിലെ 9 നദികളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിലാർ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് […]
Read more

പിറന്നാൾ മധുരത്തിൽ ജേക്സ് ബിജോയ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ […]
Read more

കേരളത്തിൽ കലിതുള്ളി കാലവർഷം; മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ വീണ്ടും ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കലിതുള്ളി കാലവർഷം. ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. അതിനാൽ കേരളത്തിൽ വരുന്ന 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള൦, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് […]
Read more

സംസ്കൃത സര്‍വ്വകലാശാല ഉറുദുവിൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ ഉറുദുവിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സംബന്ധിച്ച് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 20 സീറ്റുകളാണുള്ളത്. നാല് വര്‍ഷ ബിരുദ കോഴ്സിൽ മൂന്ന് വിധത്തില്‍ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് […]
Read more

കനത്ത മഴ; കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണു

എറണാകുളം: കാഞ്ഞിരമറ്റത്ത് ശക്തമായ മഴയിലും കാറ്റിലും ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് അതിതീവ്ര മഴയും […]
Read more

Recent News

Advertisement
WhiteswanTV Footer